
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാല വി സി നിയമനകേസില്‍ സുപ്രീംകോടതി നാളെ വിധി പറയും. നാളെ രാവിലെ 10.30 ഓടെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. കണ്ണൂര്‍ സര്‍വ്വകലാശാല വി സി ഡോ ഗോപിനാഥ ്രവീന്ദ്രന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ടതാണ് കേസ്.
ഈ കേസുകള്‍ കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും വന്‍ വിമര്‍ഷനവും നിരീക്ഷണങ്ങളുമുണ്ടായിരുന്നു. സുപ്രീം കോടതി കഴിഞ്ഞ തവണ പറഞ്ഞിരുന്നത് പ്രധാനമായും വിസി പുനര്‍നിയമനത്തിന് യോഗ്യത മാനദണ്ഡം പാലിക്കണമെന്നായിരുന്നു. എന്നാല്‍ അതേസമയം പുനര്‍നിയമനത്തിന് പ്രായപരിധി ചട്ടം ബാധകമല്ലായെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. കണ്ണൂര്‍ സര്‍വകലാശാല നിയമം അനുസരിച്ച് 60 വയസ് കഴിഞ്ഞവരെ വൈസ് ചാന്സലാറി നിയമിക്കാന്‍ കഴിയില്ല. അതുകൊണ്ട് 60 വയസുകഴിഞ്ഞ ഗോപിനാഥ് രവീന്ദ്രന് നിയമിച്ചതെന്നാണ് സുപ്രീം കോടതി കഴിഞ്ഞ തവണ ചോദിച്ചത്.






