
തിരുവനന്തപുരം: പോലീസ് പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പോലീസ് നടപ്പാക്കേണ്ടത് സര്‍ക്കാര്‍ നയമെന്നാണ് സങ്കല്പം. എന്നാല്‍ ഇപ്പോഴുള്ള പ്രവര്‍ത്തനം അങ്ങനെയല്ലന്നൂം ഇക്കാര്യങ്ങള്‍ ഉചതമായ വേദിയില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ മന്ത്രിമാര്‍ക്കെതിരെയുള്ള എ.കെ ബാലന്റെ വിമര്‍ശനങ്ങള്‍ ഗൗരവമായി കാണുന്നില്ലെന്നും കേസില്‍ ശിക്ഷിച്ചാല്‍ മാത്രമേ എം.എം മണി രാജിവയ്ക്കേണ്ടതുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ ഡയറി പിന്‍വലിച്ചതില്‍ തെറ്റില്ല. ഡയറി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ്. മുഖ്യമന്ത്രിയുടെ പേരിന് താഴെ അക്ഷരമാലാക്രമത്തിലാണ് മന്ത്രിമാരുടെ പേര് അച്ചടിക്കേണ്ടത്. ഇത് തെറ്റിച്ചതിനാലാണ് ഡയറികള്‍ മാറ്റേണ്ടിവന്നത്. അതോടൊപ്പം തന്നെ സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഒരു വര്‍ഷത്തിന് ശേഷമായിരിക്കും വിശകലനം ചെയ്യുകയെന്നും കാനം പറഞ്ഞു.






