
ഡെറാഡൂണ്‍: തുരങ്കത്തില്‍ കുടുങ്ങിയ ആദ്യദിനങ്ങളില്‍ ജീവന് നിലനിര്‍ത്താന്‍ സഹായിച്ചത് പൊരിയും പാറയില്‍നിന്ന് ഇറ്റുവന്ന ഉറവവെള്ളവുമെന്നു രക്ഷപ്പെട്ട തൊഴിലാളി. ജീവിതം തുരങ്കത്തിനുള്ളില്ത്തന്നെ അവസാനിക്കുമെന്നാണു കരുതിയതെന്ന് 41 തൊഴിലാളികളില്‍ ഒരാളായ റാഞ്ചി സ്വദേശി അനില്‍ ബേദിയ പറഞ്ഞു. ഞങ്ങളുടെ നിലവിളി തുരങ്കത്തിനുള്ളില്ത്തന്നെ പ്രതിധ്വനിച്ചു.
ഇടിഞ്ഞ തുരങ്കത്തില്‍ കുഴിച്ചുമൂടപ്പെട്ടെന്നാണു കരുതിയത്. ആദ്യ രണ്ടു ദിവസങ്ങളില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. അന്നൊക്കെ അരി കൊണ്ടുള്ള പൊരിയും പാറകളില്‍നിന്ന് ഒലിച്ചിറങ്ങിയ വെള്ളവുമാണ് ജീവന് നിലനിര്‍ത്താന്‍ സഹായിച്ചത്- അനില്‍ ബേദിയ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. സൂപ്പര്െവെസര്മാരാണ് പാറകളിലൂടെ ഒഴുകുന്ന വെള്ളം കുടിക്കാന്‍ പറഞ്ഞത്.
പരസ്പരം ആശ്വസിപ്പിക്കുക എന്നതിനപ്പുറം ഒരു വഴിയുമില്ലായിരുന്നു. 70 മണിക്കൂറിനു ശേഷം അധികൃതര്‍ ആശയവിനിമയബന്ധം സ്ഥാപിച്ചപ്പോള്‍ ആദ്യ പ്രതീക്ഷ മൊട്ടിട്ടു. പുറത്തു നിന്നുള്ളവരുടെ ശബ്ദം കേട്ടതോടെ നിരാശയൊക്കെ തെറ്റിയകന്നു. ഉത്കണ്ഠകളുടെ ആദ്യ 10 ദിനങ്ങള്‍ക്കിപ്പുറം വാഴപ്പഴം, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കിട്ടിത്തുടങ്ങി.
പിന്നാലെ ചോറ്, പരിപ്പ്, ചപ്പാത്തി തുടങ്ങിയ ചൂടുള്ള ഭക്ഷണവും വെള്ളക്കുപ്പികളും എത്തിയെന്നും റാഞ്ചി ഖിരാബേഡ ഗ്രാമവാസിയാണ് അനില്‍ പറഞ്ഞു. നാട്ടുകാരായ മറ്റു 12 പേര്‍ക്കൊപ്പമാണ് അനില്‍ തുരങ്കത്തിലെ ജോലിക്കായി ഉത്തരകാശിയിലെത്തിയത്. ഇതില്‍ അനില്‍ ബേദിയ ഉള്‍പ്പെടെ മൂന്നു പേര് തുരങ്കത്തില്‍ കുടുങ്ങുകയും ചെയ്തു. തൊഴിലാളികള്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നത് ആശ്വാസകരമാണ്. എന്നാല്‍, 17 ദിവസം സൂര്യപ്രകാശം ഏല്ക്കാതിരുന്നതിന്റെയും മറ്റും പ്രശ്നങ്ങള്‍ അവര്‍ക്കുണ്ടോയെന്ന് പരിശോധിക്കും.
ഇത്രയും ദിവസം തുരങ്കത്തില്‍ കഴിയേണ്ടിവന്നതു കാരണമുള്ള മാനസികാഘാതം കുറയ്ക്കാനുള്ള കൗണ്‍സലിങ് ഉള്‍പ്പെടെയുള്ളവയും ആവശ്യമെങ്കില്‍ ലഭ്യമാക്കും. തൊഴിലാളികളെ എയിംസിലെ വാര്‍ഡുകളിലാണ് നിലവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ പ്രോട്ടോക്കോള്‍ തുടരുമെന്നും ഡെറാഡൂണ്‍ ജില്ലാ മജിസ്ട്രേറ്റ് സോണിക വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. തൊഴിലാളികളെ ആദ്യം ആശുപത്രിയിലെ ട്രോമ വാര്‍ഡിലാണു പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആരോഗ്യനില വിശദമായി പരിശോധിച്ചശേഷം ഡിസാസ്റ്റര്‍ വാര്‍ഡുകളിലേക്കു മാറ്റുമെന്നും എയിംസ് വൃത്തങ്ങള്‍ അറിയിച്ചു. ഋഷികേശ് എയിംസിലെ ഡിസാസ്റ്റര്‍ വാര്‍ഡില്‍ നൂറു കിടക്കകളാണുള്ളത്.
തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ സാധാരണ രീതിയിലാണു പെരുമാറുന്നതെന്നും എയിംസ് എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ മീനു സിങ് പറഞ്ഞു. തൊഴിലാളികള്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നത് ആശ്വാസകരമാണ്. എന്നാല്‍, 17 ദിവസം സൂര്യപ്രകാശം ഏല്ക്കാതിരുന്നതിന്റെയും മറ്റും പ്രശ്നങ്ങള്‍ അവര്‍ക്കുണ്ടോയെന്ന് പരിശോധിക്കും. ഇത്രയും ദിവസം തുരങ്കത്തില്‍ കഴിയേണ്ടിവന്നതു കാരണമുള്ള മാനസികാഘാതം കുറയ്ക്കാനുള്ള കൗണ്‍സലിങ് ഉള്‍പ്പെടെയുള്ളവയും ആവശ്യമെങ്കില്‍ ലഭ്യമാക്കും.
തൊഴിലാളികളെ എയിംസിലെ വാര്‍ഡുകളിലാണ് നിലവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ പ്രോട്ടോക്കോള്‍ തുടരുമെന്നും ഡെറാഡൂണ്‍ ജില്ലാ മജിസ്ട്രേറ്റ് സോണിക വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. തൊഴിലാളികളെ ആദ്യം ആശുപത്രിയിലെ ട്രോമ വാര്‍ഡിലാണു പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആരോഗ്യനില വിശദമായി പരിശോധിച്ചശേഷം ഡിസാസ്റ്റര്‍ വാര്‍ഡുകളിലേക്കു മാറ്റുമെന്നും എയിംസ് വൃത്തങ്ങള്‍ അറിയിച്ചു. ഋഷികേശ് എയിംസിലെ ഡിസാസ്റ്റര്‍ വാര്‍ഡില്‍ നൂറു കിടക്കകളാണുള്ളത്. തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അവര്‍ സാധാരണ രീതിയിലാണു പെരുമാറുന്നതെന്നും എയിംസ് എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ മീനു സിങ് പറഞ്ഞു.






