
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ഞായറാഴ്ചയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച പുലര്‍ച്ചയോടെ വടക്കന്‍ തമിഴ്നാട്-തെക്കന്‍ ആന്ധ്രാ തീരത്ത് എത്താനാണ് സാധ്യത. കേരളത്തില്‍ ഈ ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ചുഴലിക്കാറ്റിന് പുറമെ വടക്കന്‍ ശ്രീലങ്കയ്ക്കും സമീപ പ്രദേശത്തുമായി ഒരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതും മഴയ്ക്ക് ശക്തിപകരും.






