
നവകേരള ബസ്സിന്റെ പൈലറ്റ് വാഹനമിടിച്ച് യുവാവിന് ഗുരുതര പരിക്ക്. ചെറുതുരുത്തി സ്വദേശി റഷീദിനാണ് പരിക്കേറ്റത്. മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ്സിന് പൈലറ്റ് പോയ വാഹനമിടിച്ചാണ് ബൈക്ക് യാത്രികന് പരിക്കേറ്റത്. മന്ത്രിമാരുടെ സംഘം തൃശൂർ ചേലക്കരയിലെ നവ കേരള സദസിലേക്ക് എത്തുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി
പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






