വിജയപുര: വ്യാവസായിക മോഖലയില്‍ ഗോഡൊണിലെ സ്റ്റോറേജ് യൂണിറ്റ് തകര്‍ന്ന് ചോളം നിറച്ച നൂറോളം ചാക്കുകള്‍ വീണ് എട്ട് പേര് മരിച്ചു. കര്ണാടകയുലെ വിജയപുരയിലാണ് സംഭവം. മരിച്ചവര്‍ ബിഹാര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായിയാണ് സംശയം.
ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് ചാക്കുകള്‍ ഇന്നലെ വൈകീട്ട് തൊഴിലാളികളുടെ മുകളിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. രാംബ്രിജ് മുഖിയ, ശംഭു മുഖിയ, രാംബാലക്, ലഖു, രാജേശ് മുഖിയ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. എന്നാല്‍ മൃതദേഹം പുറത്തെടുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി എം ബി പാട്ടീല്‍ വ്യക്തമാക്കുന്നു. അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും അപകടത്തിന്റെ കൃത്യമായ കാരണത്തിനെ പറ്റി പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ഗോഡൊണ് ഉടമയുടെ ഭാഗത്ത് നിന്നും വീഴ്ച്ചസംഭവിച്ചുണ്ടെങ്കില് പരിശോധനയ്ക്ക് ശേഷം നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവര്‍ ഇതിരസംസ്ഥാനതൊഴിലാളികളായിരുന്നാലും മാനുഷിക പരിഗണന മുന്‍നിര്‍ത്തി അവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സാഹയം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന് മുന്‍പും സമാനമായ സംഭവം ഈ ഗോഡൗണില്‍ നടന്നട്ടുണ്ട്.
#WATCH | Karnataka: More than 10 workers trapped under sacks filled with grains after a storage unit collapsed at a warehouse in Vijaypura. More details awaited. (04.12) pic.twitter.com/URhUBw5m5o
— ANI (@ANI) December 4, 2023






