ശശി തരൂരിന്റെ ഇംഗ്ലീഷ് ലോക പ്രശസ്തമാണ്. അതു പോലെ സംസാരിക്കാനായി ആഗ്രഹിക്കാത്തവരുണ്ടാകില്ല.വളരെ അപൂര്‍വമായി മാത്രം ആളുകള്‍ ഉപയോഗിക്കുന്നതും ഉച്ചരിക്കാനായി അല്പം പ്രയാസമുള്ളതുമായ വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കാറുള്ളത്. എന്തൊക്കെ തന്നെയായാലും ഇപ്പോളിതാ ഒരു ഓസ്ട്രേലീയന്‍ ടീച്ചറിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
എങ്ങനെ ശശി തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാമെന്നാണ് അദ്ദേഹത്തിന്റെ ട്യൂട്ടോറിയലില് പറയുന്നത്. ഈ വീഡിയോ ചെയ്തിരിക്കുന്നത് ജയ് എന്ന ടീച്ചറാണ്. ഇന്‍സ്റ്റഗ്രാമിലാണ് jayteacher വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അതില്‍ അദ്ദേഹം കോണ്‍ഗ്രസ് നേതാവായ ശശി തരൂരിന്റെ ഇംഗ്ലീഷിനെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.
ശശി തരൂരിന്റെ ഇംഗ്ലീഷിന്റെ ഉച്ചാരണം വളരെ മനോഹരമാണെന്നും അദ്ദേഹത്തിനെ പോലെ ഇംഗ്ലീഷ് സംസാരിക്കാനായി എന്തൊക്കെ ചെയ്യണമെന്നും അധ്യാപകന് വീഡിയോയില്‍ വിവരിക്കുന്നുണ്ട്. കൂടാതെ ശശി തരൂര്‍ സംസാരിക്കുന്നതും വീഡിയോയില്‍ അദ്ദേഹം കാണിക്കുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഈ ഓസ്ട്രേലിയന്‍ ടീച്ചര്‍ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ ഷെയര്‍ ചെയ്തിരുന്നത്. ഈ വീഡിയോ നിരവധി ആളുകളെ ആകര്‍ഷിച്ചിരുന്നു. വീഡിയോയ്ക്ക് നിരവധി കമന്റുകളും എത്തിയട്ടുണ്ട്. അതില്‍ ചിലര്‍ ഈ ടീച്ചറിന്റെ വീഡിയോയെ പരാമര്‍ശിക്കാനും മറന്നിട്ടില്ല. എന്നാല്‍ ചിലര്‍ ശശി തരൂരിന്റെ ഇംഗ്ലീഷിനെ കുറിച്ചാണ് പറയുന്നത്. അങ്ങനെ കമന്റിട്ടവരില്‍ അധികവും ഇന്ത്യക്കാരാണ്.






