
ഒമാനില് ചെമ്മീന് പിടിക്കുന്നതിനും വ്യാപാരത്തിനും നിരോധനം പ്രാബല്യത്തില് വന്നതായി ഒമാന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം. നിരോധനം ഡിസംബര് ഒന്ന് മുതല് ഓഗസ്റ്റ് 31 വരെയാണ് ഏര്പ്പെടുത്തിയിട്ടുള്ളത്.
ചെമ്മീനുകളുടെ പുനരുല്പ്പാദനം, ബീജസങ്കലനം, സ്വാഭാവിക വളര്ച്ച എന്നിവ കണക്കിലെടുത്താണ് നിരോധനമേര്പ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിച്ചാൽ 5,000 റിയാൽ വരെ പിഴയോ മൂന്നു മാസം തടവോ അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും. മത്സ്യബന്ധന ലൈസൻസ് റദ്ദാക്കുകയും ചെമ്മീൻ പിടിക്കാനുപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. അതിനാല് തന്നെ നിയമനടപടികളും പിഴകളും ഒഴിവാക്കാൻ ജനങ്ങള് സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F08%2F862434%2FWhatsApp%20Image%202026-08-14%20at%2011.32.18%20AM.webp&w=256&q=75)




Comments