
ബാലതാരമായി എത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് ഗീതു മോഹൻദാസ്. അഭിനേത്രിയായി മാത്രമല്ല സംവിധായികയായും താരം തന്റെ പ്രാഗല്ഭ്യം തെളിയിച്ചതാണ്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കു വയ്ക്കാറുള്ള താരം തന്റെ പുതിയ സന്തോഷം ആരാധകരുമായി പങ്കിടുകയാണ്. താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ടോക്സിക്കി'ന്റെ ടൈറ്റിൽ പ്രൊമോയാണ് താരം പങ്കിട്ടത്. "ഉജ്ജ്വലമായ മനസ്സും മഹത്തായ മനുഷ്യനും എന്റെ ചിറകിന് താഴെയുള്ള കാറ്റുമുള്ള എന്റെ സഹകരണം പ്രഖ്യാപിക്കുന്നതിൽ ഞാൻ ആഹ്ലാദിക്കുന്നു…
യാഷ് നമുക്ക് കുറച്ച് മാജിക് ഉണ്ടാക്കാം..." എന്ന ക്യാപ്ഷൻ നൽകിയാണ് താരം ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിട്ടത്. എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്-അപ്സ് എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്.
യഷിനെ തെരഞ്ഞെടുക്കാനുള്ള കാരണവും ഇത്തരത്തില്‍ ഒരു സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് ഗീതു പറയുന്നുണ്ട്. "ഞാന്‍ എപ്പോഴും എന്റെ ആഖ്യാന ശൈലിയില്‍ പരീക്ഷണം നടത്തിയിട്ടുണ്ട്. ലയേഴ്സ് ഡൈസിനും മൂത്തോനും അന്താരാഷ്ട്ര തലത്തില്‍ നല്ല സ്വീകാര്യത ലഭിച്ചെങ്കിലും, എന്റെ രാജ്യത്ത് എന്റെ സ്വന്തം പ്രേക്ഷകരെ കണ്ടെത്താന്‍ ഞാന്‍ എപ്പോഴും കൊതിച്ചിരുന്നു. ആ ചിന്തയില്‍ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത്. ഈ സിനിമ രണ്ട് വിപരീത ലോകങ്ങളുടെ സംയോജനമാണ്, കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം കൂടിച്ചേര്‍ന്ന് ഞാന്‍ യാഷിനെ കണ്ടെത്തി. ഞാന്‍ മനസ്സില്‍ കണ്ട ഏറ്റവും മിടുക്കനായ ഒരാള്‍ ആണ് യാഷ്, ഞങ്ങളുടെ ടീം ഈ മാന്ത്രിക യാത്ര ആരംഭിക്കുന്നതില്‍ ആവേശത്തിലാണ് ഞാന്‍..."ഗീതു മോഹന്‍ദാസ് പറഞ്ഞു.
നിവിന്‍ പോളിയുടെ മൂത്തോന് എന്ന ചിത്രത്തിനു ശേഷം ഗീതുവിന്റെ സംവിധാനമാണിത്. സായി പല്ലവി നായികയായി വരുമെന്ന് സൂചനയുണ്ട്. നടിയുടെ കന്നഡയിലെ അരങ്ങേറ്റം കൂടിയാകും ഇത്. കെവിഎന്‍ പ്രൊഡക്ഷന്‍സും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം 2025 ഏപ്രില്‍ 10 ന് റിലീസ് ചെയ്യാനാണ് പ്ലാൻ.






