
എടവണ്ണപ്പാറ : 85 ലക്ഷം രൂപ യുടെ കുഴൽ പണം പിടികൂടി വാഴക്കാട് പോലീസ് . മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധ യിലാണ് എണ്ണപ്പാറ ഭാഗത്ത് വെച്ച് കൊടുവള്ളി ഭാഗത്ത് നിന്ന് വരികയായിരുന്നു ഇയോൺ കാറിൽ നിന്നുമാണ് 85 ലക്ഷം രൂപ വാഴക്കാട് പോലീസ് പിടികൂടിയത് .മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിൽ വാഴക്കാട് എസ് ഐ അലവിക്കുട്ടി ടീമുമാണ് പ്രതിയെ എടവണ്ണപ്പാറയിൽ വച്ച് പിടികൂടിയത് .
കൊടുവള്ളി ഭാഗത്തുനിന്ന് വരുകയായിരുന്ന ചേലേമ്പ്ര പൈങ്ങോട്ടൂർ പാലപ്പെട്ടി കൊട്ടാരം തൊടി വീട്ടിൽ മുഹമ്മദ് റഫീഖിനെ (32) യാണ് വാഴക്കാട് പോലീസ് പിടികൂടിയത് . രാവിലെ 9 30 ഓടുകൂടിയാണ് എടവണ്ണപ്പാറയിൽ വച്ച് റഫീഖിനെ പിടികൂടിയത്.റഫീഖ് യാത്ര ചെയ്ത ഇയോൺ കാറിൻറെ മുൻ സീറ്റിനടിയിലും ഡ്രൈവിംഗ് സീറ്റിനടിയിലും ആയി ചാക്കിലും സഞ്ചിയിലുമായ് ഒളിപ്പിച്ചുവെച്ച നിലയിൽ ആയിരുന്നു.പരിശോധനയിൽ എ എസ് ഐ റഫീഖ് ബാബു സിപിഒ മാരായ പ്രദീപ്,ലത്തീഫ് തുടങ്ങിയവരും സംബന്ധിച്ചു.







Comments