
തിരുവനന്തപുരം: ഡോ. ഷഹനയുടെ ആത്മഹത്യകേസില്‍ അറസ്റ്റിലായ ഡോ റുവൈസിന്റെ അച്ഛന് ഒളിവിലാണെന്ന് പോലീസ്.ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ ഇന്നലെ പോലീസ് അന്വേഷണം നടത്തി. പക്ഷെ കണ്ടെത്താനായില്ല. സ്ത്രീധനത്തിനായി റുവൈസിന്റെ അച്ഛനും സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഷഹ്നയുടെ അമ്മയുടെ മൊഴി. ഇതിനെ തുടര്‍ന്നാണ് റുവൈസിന്റെ അച്ഛനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി പോലീസ് അന്വേഷിക്കുന്നത്. തിങ്കളാഴ്ച്ച പോലീസ് റുവൈസിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
ഡോ ഷഹ്നയുമായുള്ള വിവാഹത്തില്‍ നിന്ന് ഡോ റുവൈസും കുടുംബവും പിന്മാറിയത്. വിവാഹ തീയതി ഉള്‍പ്പടെ ഇരു വീട്ടുക്കാരും ചര്‍ച്ച ചെയ്തിരുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നതായിയാണ് തിങ്കളാഴ്ച്ച രാവിലെ ഡോ ഷഹ്ന റുവൈസിന് വാട്സആപ്പ് സന്ദേശം അയ്ച്ചത്. സന്ദേശം ലഭിച്ചതിന് പിന്നാലെ റുവൈസ് ആ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഒരു പക്ഷെ ഷഹ്നയുടെ മനോനില കൂടുതല്‍ തകര്‍ക്കാനായി ഇടയാക്കിയട്ടുണ്ടാവാമെന്നാണ് പോലീസ് വിലയിരുത്തുന്നത്. അറസ്റ്റിലാവുന്നതിന് മുമ്പ് തന്നെ ഷഹ്ന ഫോണില്‍ അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. റുവൈസിന് പുറമേ തന്നെ അച്ഛനെയും ബന്ധുക്കളെയും പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഷഹ്നയുടെ ആത്മഹത്യാ കുറിപ്പിലും വ്യക്തമാക്കിയിരിക്കുന്നത് റുവൈസും ബന്ധുക്കളും സ്വര്‍ണത്തിനും പണത്തിനും വേണ്ടി നേരിട്ട് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ്.






