
കോട്ടയം : സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഇതുവരെയുള്ള തെരെഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫിന് മൂന്‍തൂക്കം.
വെള്ളിയന്നൂർ പഞ്ചായത്തിലെ 10-ാം വാർഡിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 19 വോട്ടിന് വിജയിച്ചു. തലനാട് പഞ്ചായത്ത് മേലടുക്കം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. സിപിഎമ്മിലെ കെ കെ ഷാജിയാണ് 22 വോട്ടിനു വിജയിച്ചത്. മേലടുക്കം വാർഡിലെ കോൺഗ്രസ് അംഗമായിരുന്നു ചാൾസ് പി ജോയി തുടർച്ചയായി പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് അയോഗ്യനാക്കിയത്. യുഡിഎഫ് സംഖ്യം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല് വാർഡിൽ യുഡിഎഫിനെ ഡാനി ജോസ് കുന്നത്ത് വിജയിച്ചു.
അതേ സമയം ഈരാറ്റുപേട്ട നഗരസഭാ കുട്ടിമരംപറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് വിജയം. എസ്ഡിപിഐയുടെ അബ്ദുൾ ലത്തീഫാണ് 44 വോട്ടിനാണ് വിജയിച്ചത്. എസ് ഡി പി ഐ അംഗമായിരുന്ന ഇ പി അൻസാരിയെ അയോഗിനാക്കിയതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഒരു വർഷം മുമ്പ് എൻഐഎ അറസ്റ്റ് ചെയ്ത അൻസാരിക്കു നഗരസഭ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11- കുറ്റിമരം പറമ്പ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 01- ആനക്കല്ല്, 04- കൂട്ടിക്കൽ വെളിയന്നൂർ ഗ്രാമ പഞ്ചായത്തിലെ 10- അരീക്കര, തലനാട് ഗ്രാമ പഞ്ചായത്തിലെ 04- മേലടുക്കം എന്നിവടങ്ങളിലാണ് കോട്ടയം ജില്ലയില്‍ ഉപതിരഞ്ഞടുപ്പ് നടന്നത്.






