
പണത്തിന് വേണ്ടി ചില മണ്ടന്‍ സിനിമകളില്‍ തനിക്ക് അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടന് പ്രകാശ്രാജ്. അടുത്തിടെ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ഈ വിഡ്ഡി സിനിമകളില്‍ വേഷം കെട്ടുന്നത് പണത്തിന് വേണ്ടി മാത്രമാണെന്നും അതേസമയം സൗജന്യമായി അഭിനയിച്ച സിനിമകള്‍ തനിക്ക് അംഗീകാരം നേടിത്തരുന്നവയായി മാറിയിട്ടുണ്ടെന്നും നടന് പറഞ്ഞു.
ഇന്ത്യയിലെ അഭിനയ പ്രതിഭകളില്‍ ഒരാളായ പ്രകാശ്രാജ് സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നയാളും അഭിപ്രായം പറയുന്നതില്‍ ഭരണകൂടത്തെയോ സംവിധാനങ്ങളെയോ ഭയക്കാത്തയാളുമാണ്. എന്തുകൊണ്ടാണ് ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നതെന്നും ചില ചിത്രങ്ങള്‍ സൗജന്യമായി അഭിനയിക്കുന്നതെന്നുമായിരുന്നു താരത്തിന് നേരെ ഉയര്‍ന്നുവന്ന ചോദ്യം.
തനിക്ക് അമിതാഭിനയം കഴിയുമെങ്കില്‍ അഭിനയിക്കാനും കഴിയുമെന്ന് നടന് പറഞ്ഞു. വളരെയധികം പ്രേക്ഷകരുള്ള മേഖലയാണ് വാണിജ്യസിനിമകള്‍. അതിന് നിര്‍മ്മാതാക്കളുമുണ്ട്. അതിന്റേതായ കഠിനാദ്ധ്വാനവും അതിന് ആവശ്യമാണ്. അവിടെ അവര്‍ക്ക് ഒരു വില്ലനെയൂം ആവശ്യമുണ്ടെന്ന് നടന് പറഞ്ഞു. അതേസമയം എന്തുകൊണ്ടാണ് താന്‍ ചില സിനിമകള്‍ സൗജന്യമായി ചെയ്യുന്നത് എന്നും ചോദ്യം വരാറുണ്ടെന്ന് നടന് പറഞ്ഞു. '' എന്റെ ബുദ്ധി ചിലപ്പോള്‍ ചോദിക്കും പ്രകാശ് നീ എന്തിനാണ് ഈ വിഡ്ഢിത്തം ചെയ്യുന്നത്? ഞാന്‍ പറയും 'എനിക്ക് കുറച്ച് പണം വേണം, ഞാന്‍ അത് ചെയ്യും.'' ചിലപ്പോള്‍ ആരെങ്കിലും ചോദിക്കും ''എന്തിനാണ് നിങ്ങള്‍ ആ സിനിമ സൗജന്യമായി ചെയ്യുന്നത്? എന്റെ പ്രതിഫലം മൂര്‍ത്തമോ അവ്യക്തമോ, ഞാന്‍ എടുക്കുന്ന തീരുമാനമാണിത്. സൗജന്യമായി ഒരു സിനിമ ചെയ്യുന്നതിലൂടെ എനിക്ക് ലഭിക്കുന്ന പ്രതിഫലം നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. നിങ്ങള്‍ അത് അളക്കുക മാത്രമാണ് ചെയ്യുന്നത്. പണം കൊണ്ട് ഞാന്‍ അത് ചെയ്യുന്നില്ല, ഞാന്‍ എപ്പോഴും എന്റെ നിബന്ധനകള്‍ക്കനുസരിച്ചാണ് ജീവിതം നയിക്കുന്നത്.'' താരം പറഞ്ഞു.
അതേസമയം ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഓടിനടന്നു അഭിനയിക്കുന്ന അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ പുതിയ വര്‍ഷത്തില്‍ കാത്തിരിക്കുന്നത് നാലു ചിത്രങ്ങളാണ്. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു അഭിനയിച്ച മസാല ചിത്രം ഗുണ്ടൂര്‍ കാരം, ജൂനിയര്‍ എന്‍ടിആര്‍, ജാന്‍വി കപൂര്‍, സെയ്ഫ് അലി ഖാന്റെ ആക്ഷന്‍ ഡ്രാമയായ ദേവാര, പവന് കല്യാണും ഇമ്രാന് ഹാഷ്മിയും അഭിനയിച്ച ആക്ഷന്‍ ത്രില്ലര്‍ ഒജി, അല്ലു അര്ജുന്, ഫഹദ് ഫാസില്‍ ടീമിന്റ ആക്ഷന്‍ ഡ്രാമയായ പുഷ്പ 2: ദ റൂള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.






