
പഞ്ച് ഇവി ഈ വര്‍ഷം അവസാനത്തോടെ ടാറ്റ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും അതുണ്ടായില്ല. എന്നാല്‍ ടാറ്റ പഞ്ച് ഇവിയുടെ ലോഞ്ച് സംബന്ധിച്ച് പുതിയ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ടാറ്റ പഞ്ച് ഇവി 2024 ജനുവരി അവസാന വാരം രാജ്യത്ത് അരങ്ങേറ്റം കുറിക്കുമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ലോഞ്ച് സംബന്ധിച്ച വിശദാംശങ്ങളൊന്നും ടാറ്റ മോട്ടോര്‍സ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
11.61 ലക്ഷം മുതല്‍ 12.79 ലക്ഷം രൂപ വരെയാണ് സിട്രണ്‍ മോഡലിന്റെ എക്സ്ഷോറൂം വില. 10 ലക്ഷം മുതല്‍ 13 ലക്ഷം രൂപ വരെയാണ് ടാറ്റ പഞ്ച് ഇലക്ട്രിക്കിന്റെ വില പ്രതീക്ഷിക്കുന്നത്. ഐസിഇ പതിപ്പിന് സമാനമായ സ്റ്റൈലിംഗിലായിരിക്കും പഞ്ച് ഇവിയിലും ടാറ്റ സ്വീകരിക്കുകയെന്നാണ് സ്പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. നെക്സോണ്‍ ഇവിക്ക് സമാനമായി മീഡിയം റേഞ്ച് (MR), ലോംഗ് റേഞ്ച് (LR) എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും ടാറ്റ പഞ്ച് ഇവിയും ലഭ്യമാകുക. ടിയാഗോ ഇവിക്ക് സമാനമായ ബാറ്ററി പായ്ക്ക് ഓപ്ഷനിലായിരിക്കും പഞ്ച് ഇവി എത്തുകയെന്നാണ് സൂചന. ടാറ്റ പഞ്ച് ഇവി ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.






