
ക്ലിഫ് ഹൗസിൽ നവകേരള ബസ് കയറ്റാനായി മരം മുറിക്കുന്നതിനിടെ അപകടം. ദേവസ്വം ബോർഡ് ജംഗ്ഷനിൽ നിന്നും ക്ലിഫ് ഹൗസിലേക്ക് പോകുന്ന വഴിയിലെ മരിച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനിടെ വാഹനത്തിൽ നിന്ന് വീണ് രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് നട്ടേല്ലിനാണ് പരിക്കേറ്റു. ശ്രീജിത്ത്, പ്രവീൺ എന്നിവർക്കാണ് പരിക്കേറ്റത്.
ക്ലിഫ് ഹൗസ് കോമ്പണ്ടിൽ ഇന്നലെ നവകേരള ബസ് എത്തിച്ചപ്പോള്‍ മരച്ചില്ലകളില്‍ തട്ടിയിരുന്നു. ഈ മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാളെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് സമാപനം. കൊട്ടിക്കലാശത്തിലേക്ക് അടുത്തതോടെ സദസ്സിനെതിരെ പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.






