
തീർഥാടകർക്ക് പുതിയ വർഷത്തെ ഹജ്ജ് സീസണിൽ താമസസൗകര്യം ഒരുക്കുന്നതിനായി മിനയിൽ 12 പുതിയ റെസിഡൻഷ്യൽ ടവറുകൾ നിർമിക്കുന്നു. ടവറുകളുടെ നിർമാണത്തിന് മശാഇർ റോയൽ കമീഷനാണ് മേൽനോട്ടം വഹിക്കുന്നത്. അടുത്ത വർഷങ്ങളിൽ തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നതിനാലാണ് ഇത്തരമൊരു നടപടി.
ഈ കെട്ടിടങ്ങള്‍ സമയബന്ധിതമായി തീർഥാടകർക്ക് പോകാനും വരാനുമുള്ള സൗകര്യം, സുരക്ഷ, അടിസ്ഥാന സംവിധാനങ്ങള്‍ നൂതന സാങ്കേതിക സൗകര്യങ്ങള്‍ ഇവ വേറിട്ടതാക്കുന്നു. ആധുനിക എൻജിനീയറിങ് ഡിസൈനുകളിലാണ് ഇവ നിർമിക്കുന്നത്.
15 വർഷം മുമ്പ് മിന താഴ്വരയിൽ ആറ് റെസിഡൻഷ്യൽ ടവറുകൾ നിർമിച്ചിരുന്നു. അത് വന്‍ വിജയകരമായതിനാലാണ് അടുത്ത 12 എണ്ണം കൂടി നിർമിക്കുന്നത്.





