
ചെന്നൈ: സഹപാഠിയായിരുന്ന സോഫ്റ്റ്വെയര് എഞ്ചിനീയറെ ട്രാന്‍സ് ജെന്‍ഡര്‍ യുവാവ് ജീവനോടെ കത്തിച്ചു. ചെന്നൈയുടെ തെക്കന്‍ പ്രാന്തപ്രദേശമായ കേളമ്പാക്കത്തിനടുത്തുള്ള തളമ്പൂരില് ശനിയാഴ്ചയായിരുന്നു സംഭവം. വെട്രിമാരന് എന്നയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
നന്ദിനി എന്ന സോഫ്റ്റ്വേര്‍ എഞ്ചിനീയറാണ് സംഭവത്തിലെ ഇര. ഇവരുടെ ജന്മദിന തലേന്ന് അത്ഭുതപ്പെടുത്താന്‍ എന്ന വ്യാജേനെ വെട്രിമാരന് നനദിനിയുടെ കണ്ണ് മൂടിക്കെട്ടി ചങ്ങലയില്‍ ബന്ധിച്ച് ജീവനോടെ കത്തിക്കുകയായിരുന്നു. മധുരക്കാരിയായ നന്ദിനി സോഫ്റ്റ്വേര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്.
മുമ്പ് പാണ്ടി മഹേശ്വരിയായിരുന്ന പ്രതി പിന്നീട് വെട്രിമാരന് എന്നു പേരുമാറ്റുകയായിരുന്നു. ഇയാളുടെ ബന്ധുവീട്ടിലാണ് നന്ദിനി കുറേക്കാലമായി താമസിക്കുന്നത്. ശനിയാഴ്ച നന്ദിനിയെ അതിശയിപ്പിക്കണമെന്ന് വെട്രിമാരന് നേരത്ത പറഞ്ഞിരുന്നു.
26കാരിയായ പാണ്ടി മഹേശ്വരി മധുരയിലെ സ്കൂളില്‍ നന്ദിനിക്കൊപ്പം പഠിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. മഹേശ്വരി വെട്രിമാരന് എന്ന് പേരുമാറ്റിയപ്പോഴും മാനുഷിക പരിഗണനയില്‍ നന്ദിനി സൗഹൃദം തുടര്‍ന്നിരുന്നു. ഇരുവരും ഇവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.






