
കൊച്ചി: തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് ക്യാമ്പിൽ പരസ്യമായി മദ്യപിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. ക്യാമ്പിലെ ഉദ്യോഗസ്ഥരായ അഭിലാഷ്, നവാസ്, വിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇവരിൽ ഒരാൾ യൂണിഫോമിലായിരുന്നുവെന്നാണ് വിവരം. മെഡിക്കൽ പരിശോധനയ്ക്കായി വിളിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പരിശോധനയിൽ മദ്യപിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്ന് കെഎപി കമാൻഡന്റ് മൂന്നുപേരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.






