
സിയോള്‍ : ഓസ്കര് അവാര്‍ഡ് നേടിയ ‘പാരസൈറ്റ്’ എന്ന സിനിമയിലൂടെ പ്രശസ്തനായ ദക്ഷിണ കൊറിയന്‍ നടൻ ലീ സൺ ക്യുങിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെയാണ്സെൻട്രൽ സിയോളിലെ പാർക്കിൽ നിർത്തിയിട്ടിരുന്ന കാറിലാണ് ലീ സണ്ണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ലീ വീട്ടിൽ നിന്ന് പോയതിന് ശേഷം ഭാര്യ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.
നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടാണ് ലീ സൺ-ക്യുൺ അന്വേഷണം നേരിട്ടിരുന്നത്.ലഹരിക്കേസിൽ കുടുങ്ങിയതിനെ തുടർന്ന് ലീയെ അടുത്തിടെ സിനിമ, ടെലിവിഷൻ പരിപാടികളിൽനിന്നും മറ്റു വാണിജ്യ പദ്ധതികളിൽനിന്നു പുറത്താക്കിയിരുന്നു.മരിജുവാന തുടങ്ങിയ ലഹരികൾ ലീ കൂടുതലായി ഉപയോഗിച്ചിരുന്നെന്നാണ് റിപ്പോർട്ട്.
1975 ലാണ് ലീ സൺ-ക്യുൻ ജനിച്ചത്. ‘പാരസൈറ്റി’ൽ ധനികനായ പിതാവിന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്.നാല് സുപ്രധാന പുരസ്കാരങ്ങളും പാരസൈറ്റിന് ലഭിച്ചിരുന്നു . മികച്ച ചിത്രം മികച്ച അന്താരാഷ്ട്ര ചിത്രം , മികച്ച തിരക്കഥ, മികച്ച സംവിധായകൻ എന്നീ കാറ്റഗറികളൊക്കെ പാരസൈറ്റ് (സംവിധാനം- ബോംഗ് ജൂൻ ഹോ, തിരക്കഥ- ഹാ ജിൻ വൊൺ ) കയ്യടക്കിത്.
'ഡോ ബ്രെയിൻ' എന്ന പേരിൽ ആപ്പിൾ ടിവിയുടെ ആദ്യ കൊറിയൻ ഒറിജിനൽ സീരീസിന്റെ ഭാഗമായിരുന്നു ലീ. 2021ൽ പുറത്തിറങ്ങിയ ആറ് എപ്പിസോഡുകളുള്ള ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണിത്. ഹെൽപ്ലെസ്സ്, ഓൾ എബൗട്ട് മൈ വൈഫ് തുടങ്ങി നിരവധി ദക്ഷിണ കൊറിയൻ സിനിമകളിലും മറ്റ് നിരവധി ശ്രദ്ധേയമായ പ്രോജക്ടുകളിലും അദ്ദേഹം പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.






