ന്യുഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നു. ബുധനാഴ്ച രാവിലെ കാഴ്ചപരിധി പൂര്‍ണ്ണമായും നഷ്ടമായത് ഡല്‍ഹിയില്‍ നിന്നുള്ള വിമാന, ട്രെയിന്‍ സര്‍വീസുകളെ ബാധിച്ചു. 50 മീറ്ററിലും താഴെയായിരുന്നു രാവിലെ കാഴ്ചപരിധി. ഡല്‍ഹിയിലേക്കുള്ള 25 യ്രെിനുകള് സര്‍വീസ് വൈകുന്നതായി ഉത്തര റെയില്‍വേ അറിയിച്ചു.
ഡല്‍ഹി വഴിയുള്ള 110 വിമാന സര്‍വീസുകളെയും മൂടല്‍മഞ്ഞ് ബാധിച്ചിരുന്നു. റോഡിലെ കാഴ്ച പരിധി കുറഞ്ഞത് നിരവധി അപകടങ്ങള്‍ വരുത്തിവച്ചു. ഉത്തര്‍പ്രദേശില്‍ ആഗ്ര- ലക്നൗ എക്സ്പ്രസ്വേയില് നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരാള്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബറേലി- സുല്‍ത്താന്‍പുര്‍ ഹൈവേയില്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഒരു വീട്ടിലേക്ക് ഇടിച്ചുകയറി.
പഞ്ചാബ്, ഹരിയാന, ഡല്‍ഹി, യു.പി, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളിലെല്ലാം കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.






