
ഡ്രൈവിങ് പഠനം കൂടുതൽ എളുപ്പമാക്കാൻ രാജ്യത്ത് ആറ് പുതിയ ഡ്രൈവിങ് സ്കൂളുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. ജിദ്ദ, ഖഫ്ജി, ദമ്മാം, ജിസാൻ, ഹനാഖിയ, ഖുൻഫുദ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും റിയാദിൽ രണ്ട് വീതവുമാണ പുതിയ സ്കൂളുകൾ ആരംഭിക്കാന്‍ ട്രാഫിക്ക് വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.
ട്രാഫിക് വകുപ്പിന്റെ അഡ്മിനിസ്ട്രേഷൻ വകുപ്പിനെ ബന്ധപ്പെട്ട് അപേക്ഷ നൽകാൻ സ്കൂളുകൾ തുടങ്ങാൻ താൽപര്യമുള്ള കമ്പനികളോടും സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രഖ്യാപന തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അപേക്ഷ നൽകണം. അബ്ഷീർ ആപ്പിൽ ഡ്രൈവിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബുക്കിങ് നടത്താനാകും. ആപ്ലിക്കേഷനിൽ പ്രവേശിച്ച് അപ്പോയിൻറ്മെൻറ് ഐക്കണിൽ ക്ലിക്കുചെയ്ത് ട്രാഫിക്ക്, അപ്പോയിൻറ്മെൻറുകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ തെരഞ്ഞെടുത്ത് ബുക്കിങ് ചെയ്യാനാകും.





