ന്യൂഡല്‍ഹി; ചാരവൃത്തി ആരോപിച്ച് ഖത്തര്‍ കോടതി വധശിക്ഷയ്ക്കായി വിധിച്ച എട്ട് മുന്‍ നാവികസേനാംഗങ്ങള്‍ക്ക് ശിക്ഷയില്‍ ഇളവ്. ഇവരുടെ വധ ശിക്ഷ റദ്ദാക്കിയത് അപ്പീല്‍ കോടതിയാണ്. ഇവര്‍ക്ക് തടവ് ശിക്ഷ ലഭിക്കും.
ചാരപ്രവര്‍ത്തനം ആരോപിച്ച് ഒക്ടോബര്‍ 26 നാണ് ഖത്തര്‍ കോടതി ഇവര്‍ക്ക് വധ ശിക്ഷ വിധിച്ചത്.
നാവികസേനയില്‍നിന്ന് വിരമിച്ചശേഷം എട്ടുപേരും ഖത്തറിലെ അല്‍ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സല്‍ട്ടിങ് കമ്പനിയില്‍ ജോലിചെയ്തുവരികയായിരുന്നു. മുങ്ങികപ്പല്‍ നിര്‍മാണ രഹസ്യം ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഇവര്‍ അറസ്റ്റിലായത്.
'ദഹ്റ ഗ്ലോബല്‍ കേസില്‍ ശിക്ഷ ഇളവുചെയ്ത ഖത്തറിലെ അപ്പീല്‍ കോടതിയുടെ വിധിയുടെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ഖത്തറിലെ ഞങ്ങളുടെ അംബാസഡറും മറ്റ് ഉദ്യോഗസ്ഥരും കോടതിയില്‍ ഉണ്ടായിരുന്നു.






