
തൃശൂര്‍ എടമുട്ടം ബീവറേജ് ഔട്ട്ലെറ്റില് മോഷണം. മുഖം മൂടി ധരിച്ചെത്തിയ യുവാക്കളുടെ സംഘം 65,000 രൂപയുടെ മദ്യകുപ്പികളാണ് മോഷ്ടിച്ചത്. ബീവറേജിന്റെ ഷട്ടര്‍ പൊളിച്ച് മോഷണം നടന്നത് വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ്.
മോഷണം പോയതില്‍ പകുതിയും വില കൂടിയ മദ്യക്കുപ്പികളാണെന്ന് ബീവറേജ് ഔട്ട്ലെറ്റിലെ ജീവനക്കാര്‍ പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കുന്നതിനായി മുളകുപ്പൊടി വിതറിയാണ് മോഷണം നടത്തിയത്.
ജീവനക്കാര്‍ രാവിലെ ഔട്ട്ലെറ്റ് തുറക്കാന്‍ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വലപ്പാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.






