മലപ്പുറം : താനൂരിൽ ട്രെയിനിൽ നിന്നും വീണ് കോഴിക്കോട് സ്വദേശിക്ക്പരിക്ക്. ഉള്ളിയേരി സ്വദേശി വിപിന്റെ കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റതു.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
താനൂർ തെയ്യാല റെയിൽവേ ഗേറ്റിന് സമീപമാണ് ഇയാളെ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് നിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിൽ നിന്നാണ് ഇയാള്‍ വീണത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ടിഡിആർഎഫ് പ്രവർത്തകരുൾപ്പെടെയെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Comments