
ഷാരൂഖിനെ ടെലിവിഷന്‍ സീരിയലില്‍ കണ്ട സ്കൂള്‍ കാലം മുതല്‍ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു താനെന്ന് ഹോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകന് രാജ്കുമാര് ഹിരാനി. ടെലിവിഷനില്‍ ഷാരൂഖിനെ കാണുന്ന കാലം മുതല്‍ അദ്ദേഹവുമായി ഒരുമിച്ച് ജോലി ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്നും ഹിരാനി പറഞ്ഞു. ഇരുവരും ഒരുമിച്ച ഡുങ്കി വന്‍ വിജയമായി മുന്നേറുന്നതിനിടയിലാണ് സൂപ്പര്‍താരവുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് രാജ്കുമാര് ഹിരാനി പറഞ്ഞത്.
പിന്നീട് താന്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ ഷാരൂഖ് ഇന്‍ഡസ്ട്രിയില്‍ അറിയപ്പെടുന്ന പേരായി മാറി. 23 വര്‍ഷമായി താരവുമായുള്ള ബന്ധത്തെക്കുറിച്ചും ഹിരാനി പറഞ്ഞു. ആദ്യ സിനിമയായ മുന്നാഭായി എംബിബിഎസിനായി ആദ്യം കണ്ടത് ഷാരൂഖിനെ ആയിരുന്നു. അദ്ദേഹത്തിന് സ്ക്രിപ്റ്റ് ഇഷ്ടപ്പെടുകയും സിനിമ ചെയ്യാന്‍ സമ്മതിക്കുകയും ചെയ്തു. അങ്ങിനെ മുമ്പോട്ട് പോകുമ്പോഴായിരുന്നു കാര്യങ്ങള്‍ അപ്രതീക്ഷിതമായി മാറിമറിഞ്ഞ് താരത്തിന് പരിക്കേറ്റ് ആശുപത്രിയിലായത്. ഇത് സിനിമയുടെ കാര്യം അവതാളത്തിലാക്കി. എന്നാല്‍ മറ്റൊരു താരത്തെ വെച്ച് സിനിമാ ചെയ്യാനും മറ്റൊരു സിനിമയ്ക്കായി നമുക്ക് ഒരുമിക്കാമെന്നും ഷാരൂഖ് നിര്‍ദേശിച്ചു. അങ്ങിനെയാണ് സഞ്ജയ്ദത്ത് നായകനായതെന്നും ഹിരാനി പറഞ്ഞു. സിനിമ വന്‍ വിജയമായി മാറുകയും ചെയ്തു.
അതിന് ശേഷം ഇരുവര്‍ക്കും ഒന്നിക്കാന്‍ 20 വര്‍ഷമാണ് വേണ്ടി വന്നത്. പിന്നീട് മഹാമാരിക്കാലത്ത് ഹിരാനി ഷാരൂഖിനോട് അനേകം കഥകള്‍ പറഞ്ഞു. അതിലൊന്നായിരുന്നു ഡുംകി. ഒരു സിനിമാതാരത്തിന് അപ്പുറത്ത് വളരെ മികച്ച ഒരു മനുഷ്യന് കൂടിയാണ് ഷാരൂഖ് എന്ന് രാജ്കുമാര് ഹിരാനി പറയുന്നു. താരത്തിന്റെ സാന്നിദ്ധ്യം പോലും സെറ്റില്‍ വലിയ പോസിറ്റീവ് എനര്‍ജിയായിരുന്നു കൊണ്ടുവന്നിരുന്നതെന്നും ഹിരാനി പറയുന്നു. എല്ലാവരെയൂം സന്തോഷപ്പെടുത്തുന്ന ഷാരൂഖ് ആരേയും അനിഷ്ടപ്പെടുത്താറില്ലെന്നും പറഞ്ഞു. എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നയാളാണ് ഷാരൂഖെന്നും ഹിരാനി ഓര്‍ക്കുന്നു. ഒരിക്കല്‍ ഷാരൂഖുമായി സിനിമ ചെയ്യുന്നവര്‍ വീണ്ടും സിനിമ ചെയ്യാന്‍ ആഗ്രഹിക്കുമെന്നും പറഞ്ഞു.






