
അജ്ഞാതരായ ആളുകൾ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വെർച്വൽ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പരാതി. ലണ്ടനിൽ ലോകത്തിൽ തന്നെ ആദ്യം എന്ന നിലയിലാണ് വെർച്വൽ ലൈംഗികാതിക്രമത്തിന് കേസ് എടുത്തിരിക്കുന്നത്.
16 വയസുകാരിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വെർച്വൽ ഹെഡ്സെറ്റുകൾ ധരിച്ചുള്ള ഒരു വീഡിയോ ഗെയിമിന് ഇടയിലാണ് സംഭവം നടന്നതെന്നാണ് പരാതി.
വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകൾ ധരിച്ച് മെറ്റാവേഴ്സിലെ സഹകളിക്കാർക്കൊപ്പം എത്തിയ 16കാരിയെ ഗെയിമിനുള്ളിലെ അജ്ഞാതർ പീഡിപ്പിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ അതിക്രമം കുട്ടിയില്‍ മാനസിക ആഘാതം സൃഷ്ടിച്ചതായാണ് പരാതി.






