
കുവൈത്തില് കാനഡയില് നിന്ന് കളര്പേനയുടെ രൂപത്തില് എത്തിച്ച മയക്കുമരുന്ന് പിടികൂടി. വിശദമായ പരിശോധയിലാണ് ഇത് കൊക്കെനാണെന്ന് കണ്ടെത്തിയത്. 29 ഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്.
കസ്റ്റംസ് ഉദ്യോഗസ്ഥര് എയര് കാര്ഗോ കസ്റ്റംസ് ഡയറക്ടര് മുത്തലാഖ് അല് ഇനേസി, സൂപ്രണ്ട് ഫഹദ് അല് തഫ്ലാന് എന്നിവരുടെ നേതൃത്വത്തില് നടത്തിയ പരിശോധനയിലാണ് കളര് പെന്സിലുകളുടെ പെട്ടിയില് ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടിയത്. രാജ്യത്തേക്ക് ഇവ ഇറക്കുമതി ചെയ്തയാളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്ജ്ജിതപ്പെടുത്തിയതായി അധികൃതര് വ്യക്തമാക്കി.

![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F08%2F862434%2FWhatsApp%20Image%202026-08-14%20at%2011.32.18%20AM.webp&w=256&q=75)




Comments