
നടിയായും ഗായികയായും പ്രേക്ഷക മനസുകളില്‍ ഇടം നേടിയ താരമാണ് ആന്‍ഡ്രിയ ജെറീമിയ. ഗൗതം വാസുദേവ് മേനോന്റെ ' വേട്ടയാട് വിളയാട്' എന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചതിന് ശേഷം അദ്ദേഹത്തിന്റെ തന്നെ ' പച്ചൈക്കിളി മുത്തുച്ചുരം' എന്ന സിനിമയില്‍ നായികയായി അഭിനയിക്കുകയും ചെയ്താണ് ആന്‍ഡ്രിയ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.
ആയിരത്തില്‍ ഒരുവന്, മങ്കാത്ത, അരണ്‍മനൈ, വിശ്വരൂപം, വട ചെന്നൈ, മാസ്റ്റര്‍, തുടങ്ങി നിരവധി ചിത്രങ്ങളിലും ആന്‍ഡ്രിയ അഭിനയിച്ചു. ഫഹദ് ഫാസിലിനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ' അന്നയും റസൂലും' എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം നടത്തിയ ആന്‍ഡ്രിയ പിന്നീട് മലയാളത്തില്‍ വേറെയും സിനിമകള്‍ ചെയ്തു. തോപ്പില്‍ ജോപ്പന് ആണ് മലയാളത്തില്‍ ആന്‍ഡ്രിയ അഭിനയിച്ച അവസാന സിനിമ.
ഇപ്പോഴിതാ സിനിമയുടെ തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് അവധി ആഘോഷിക്കുകയാണ് താരം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്നുള്ള ഏറ്റവും പുതിയ വെക്കേഷന് ചിത്രങ്ങള്‍ ആന്‍ഡ്രിയ ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവച്ചു.
ചിത്രങ്ങള്‍






