
എനിക്ക് 30 വയസ്. എന്റെ വിവാഹം അടുത്തിടെ നടക്കും. സ്വയംഭോഗം ചെയ്യുമ്പോള്‍ ശരിയായ ഉദ്ധാരണം ലഭിക്കുന്നില്ല. അതിനാല്‍ സ്ഖലനത്തിന് ഏറെ സമയം വേണ്ടിവരുന്നു. എത്ര ശ്രമിച്ചിട്ടും പൂര്‍ണ ഉദ്ധാരണം ലഭിക്കുന്നില്ല. ലിംഗത്തിന് പൂര്‍ണ ഉദ്ധാരണം ലഭിക്കാതിരുന്നാല്‍ ലൈംഗികബന്ധം സാധ്യമാകുമോ? എന്തുകൊണ്ടാണ് എനിക്ക് ഒരിക്കല്‍ പോലും പൂര്‍ണ ഉദ്ധാരണം ലഭിക്കാത്തത്. ഇതു പരിഹരിക്കാന്‍ എന്താണ് മാര്‍ഗം?
എന്‍.എം, വര്‍ക്കല
ശരിയായ ഉദ്ധാരണമാണ് ആസ്വാദ്യകരമായ ലൈംഗികബന്ധത്തിന്റെ അടിസ്ഥാനം. ലൈംഗികബന്ധത്തിന് ആവശ്യമായ ഉത്തേജനം ലഭിക്കാതിരുന്നാല്‍ ലൈംഗികബന്ധം സാധ്യമാവില്ല. താങ്കളില്‍ സ്ഖലനം സംഭവിക്കുന്നതായി എഴുതിയിരുന്നല്ലോ. പക്ഷേ, സമയമെടുക്കുന്നു എന്നുമാത്രം. അതിനാല്‍ താങ്കള്‍ക്ക് ആശങ്കപ്പെടേണ്ടതായ തകരാര്‍ ഇല്ല. കത്തില്‍ പറഞ്ഞിരിക്കുന്ന വിവരം പരിശോധിച്ചാല്‍ ഉത്തേജനം വേണ്ടരീതിയില്‍ ലഭിക്കുന്നുണ്ട്. ഉത്തേജനം ഇല്ലാതെ സ്ഖലനം സാധ്യമല്ല. സ്വയംഭോഗം ചെയ്യുമ്പോഴും ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴും ഉത്തേജനത്തില് ഏറ്റക്കുറച്ചില്‍ സംഭവിക്കാം. അത് മനസികാവസ്ഥയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അതുകൊണ്ട് ലൈംഗികതയില്‍ ഏര്‍പ്പെടുന്ന സമയങ്ങളില്‍ മനസ് ശാന്തമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അസ്വസ്ഥതകള്‍ മാറ്റിനിര്‍ത്തണം. സ്വയംഭോഗവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ പലതരത്തിലുള്ള മാനസിക പിരിമുറുക്കങ്ങള്‍ക്കും കാരണമാകും. ഈ അവസ്ഥയില്‍ സ്വയംഭോഗത്തിലേര്പ്പെടുമ്പോള് വേണ്ടരീതിയില്‍ ഉത്തേജനവും ലൈംഗികാനുഭൂതിയും ലഭിക്കാറില്ല. സ്വയംഭോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമല്ല, പങ്കാളിയുമായും ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴും ഇങ്ങനെ സംഭവിക്കാനിടയുണ്ട്.
ജയിന് ജോസഫ്
സീനിയര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്,
കാന്റര്‍ബറി ഡിസ്ട്രിക്ട് ഹെല്‍ത്ത് ബോര്‍ഡ്, ക്രൈസ്റ്റ്ചര്‍ച്ച്, ന്യൂസീലന്‍ഡ്.






