More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Prayers
  3. Astrology
Loading...

പൂരവ്രതം അനുഷ്ഠിക്കുക വഴി സര്‍വ്വാഭീഷ്ടങ്ങളും സിദ്ധിക്കും

Authored by ഡെലിഷ്യ മുരളി | Last updated: 17 Jan 2024, 7:29 PM | 2 min read

Print
പൂരവ്രതം അനുഷ്ഠിക്കുക വഴി സര്‍വ്വാഭീഷ്ടങ്ങളും സിദ്ധിക്കും
നക്ഷത്രങ്ങളില്‍ 'പൂരം' അതിവിശേഷമായിട്ടാണ് അറിയപ്പെടുന്നത്. ദേവി ശ്രീപാര്‍വ്വതിയുടെ ജന്മനക്ഷത്രം പൂരമാണ്. ദേവ്യാരാധനയ്ക്കും ഉപാസനയ്ക്കും അതീവ പ്രാധാന്യം പൂരം നാള്‍ക്ക് കല്പിച്ചു പോരുന്നു. സ്ത്രീകള്‍ക്ക് അനുഷ്‌ഠേയമായിട്ടുള്ള മഹാവ്രതങ്ങളില്‍ പൂരവ്രതത്തിന് മുഖ്യസ്ഥാനം തന്നെയുണ്ട്.

ഉപവാസമനുഷ്ഠിച്ച് പൂരവ്രതം അനുഷ്ഠിക്കുക വഴി സര്‍വ്വാഭീഷ്ടങ്ങളും സിദ്ധിക്കും. കരുണാമയിയായ ദേവിയുടെ അനുഗ്രഹത്താല്‍ സ്ത്രീകള്‍ക്ക് ദീര്‍ഘമംഗല്യവും ഭര്‍തൃ സൗഭാഗ്യവും, സത്‌സന്താനങ്ങളും ഉണ്ടാകും. വൈധവ്യദോഷത്തിന് പരിഹാരമെന്ന നിലയില്‍ സ്ത്രീകള്‍ ഈ മഹാവ്രതം അനുഷ്ഠിച്ചുപോരുന്നു.

അനാദികാലം മുതല്‍ക്കേ പൂരം വ്രതത്തിന് പ്രചാരം സിദ്ധിച്ചിരുന്നു. മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ക്ക് ബാല്യവിവാഹമാണ് വിധിക്കപ്പെട്ടിരുന്നത്. പ്രത്യേകിച്ചും ബ്രാഹ്മണ സമുദായത്തില്‍ ബാല്യവിവാഹം നിര്‍ബ്ബന്ധമായിരുന്നു. ഒരു കന്യകയുടെ വിവാഹപ്രായം പരമാവധി പത്തു വയസ്സാണ്! ഒരു കാരണവശാലും പത്തു വയസ്സില്‍ കൂടുതല്‍ പ്രായമാകരുതെന്നും വ്യവസ്ഥയുണ്ടായിരുന്നു.

വിവാഹം ചെയ്യാന്‍ പോകുന്ന പുരുഷന് പ്രായപരിധിയില്ല. പെണ്‍കുട്ടിയുടെ അച്ഛനോ, മുത്തച്ഛനോ ആകാന്‍ തക്ക പ്രായമുള്ള പുരുഷന്മാരും അനുരൂപ വരന്മാരായി അംഗീകരിച്ചിരുന്നു. പ്രായാധിക്യമോ, അനാരോഗ്യമോ, ഒന്നും തന്നെ വിവാഹത്തിന് പ്രതിബന്ധമായിരുന്നില്ല. ഇക്കാരണത്താല്‍ ബാല്യത്തില്‍ത്തന്നെ സ്ത്രീകള്‍ വിധവകളായിത്തീരുന്നതും അപൂര്‍വ്വമായിരുന്നില്ല. വിധവയായ സ്ത്രീ ഒരു മംഗളകാര്യത്തിലും പങ്കെടുക്കാന്‍ പാടില്ല. മംഗള വസ്തുക്കള്‍ ഒന്നും തന്നെ വിധവയ്ക്ക് ഉപയോഗിച്ചു കൂടാ.

ഭര്‍ത്താവ് മരിച്ചാല്‍ ബാലികയായ ഭാര്യയുടെ കഴുത്തിലണിഞ്ഞിരിക്കുന്ന മംഗല്യസൂത്രം ഉടനെ മുറിച്ചു മാറ്റും. അവളുടെ തലമുടി മുറിച്ച് മൊട്ടയാക്കും. ഇതെല്ലാം പ്രത്യേക ചടങ്ങുകളാണ്.



പൂരവ്രതം അനുഷ്ഠിക്കുക വഴി സര്‍വ്വാഭീഷ്ടങ്ങളും സിദ്ധിക്കും


അങ്ങനെയുള്ള പരിതഃസ്ഥിതിയില്‍ അക്കാലത്ത് ഒരു ബ്രാഹ്മണ കന്യകയ്ക്കുണ്ടായ അനുഭവമാണിവിടെ വിവരിക്കുന്നത്. അതിവിശിഷ്ടമായ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞ് പിറന്നു. സുന്ദരിയായ അവള്‍ക്ക് മാതാപിതാക്കള്‍ ഗൗരിയെന്ന് നാമകരണം ചെയ്തു. ഗൗരി കുഞ്ഞുനാളിലെ ദേവി ശ്രീപാര്‍വ്വതിയെ ഭജിച്ചു തുടങ്ങി. ഭഗവതിയുടെ തിരുനാളായ പൂരംനാളില്‍ അവള്‍ ഭക്ത്യാദരം വ്രതം അനുഷ്ഠിക്കുക പതിവായിരുന്നു. ബ്രാഹ്മണാചാര പ്രകാരം പത്തുവയസ്സ് പൂര്‍ത്തിയാകും മുമ്പേ ഗൗരിയുടെ വിവാഹം നിശ്ചയിച്ചു.

ശുഭമുഹൂര്‍ത്തത്തില്‍ ഉത്തമനായ ഒരു വൈദിക ബ്രാഹ്മണന്‍ അവളെ തിരുമംഗല്യം ചാര്‍ത്തി. വിവാഹം മംഗളപൂര്‍വ്വം നടന്നു. എന്നാല്‍ ഒരു മഹാദുരന്തം പിറ്റേന്നാള്‍ സംഭവിച്ചു. കുടി കുളികല്യാണം എന്ന ചടങ്ങ് പൂര്‍ത്തിയാകുന്നതിന് മുമ്പായിത്തന്നെ ഗൗരിയുടെ ഭര്‍ത്താവ് നിര്യാതനായി. കല്യാണ വീട് സന്തോഷിച്ചുല്ലസിക്കുന്നതിന് പകരം കൂട്ടക്കരച്ചിലിന് വഴിയൊരുങ്ങി.

ബാലികയായ ഗൗരി ഭയംകൊണ്ട് വിറച്ചു. അവളുടെ അതിമനോഹരമായ തലമുടി മുറിച്ച് മൊട്ടയടിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മഞ്ഞള്‍പൂശിയ താലിച്ചരട് അറുത്തുമാറ്റാന്‍ വിധവകളായ സ്ത്രീകള്‍ തയ്യാറായി. ഗൗരി ദേവി ശ്രീപാര്‍വ്വതിയെ ഉറക്കെ വിളിച്ച് കരഞ്ഞുതുടങ്ങി. ദേവിയല്ലാതെ തന്നെ രക്ഷിക്കാന്‍ മറ്റാരുമില്ലെന്ന് അവള്‍ക്കറിയാമായിരുന്നു.

ഈ സമയത്ത് ശ്രീകൈലാസത്തില്‍ ശ്രീപാര്‍വ്വതിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കാണ്. ദേവിയെ തോഴിമാര്‍ സുഗന്ധപൂരിതമായ ജലത്തില്‍ നീരാടിച്ചു. ആടയാഭരണങ്ങള്‍ ചാര്‍ത്തി അലങ്കരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തന്നെ ആരോ വിളിച്ച് കരയുന്നത് ശ്രീപാര്‍വ്വതി കേട്ടു. ശ്രദ്ധിച്ചു. അത് ഗൗരിയുടെ സ്വരമാണെന്ന് ദേവിക്ക് മനസ്സിലായി. തീര്‍ച്ചയായും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചിരിക്കുന്നത്. ഗൗരിയെ ഓര്‍ത്ത് ദേവിക്ക് സങ്കടം സഹിക്കാനായില്ല.

ദേവി സംഹാരരുദ്ര കണക്കെ മാറി. ഓടി ഭര്‍ത്താവിന്റെ അടുക്കല്‍ ചെന്നു. മഹാദേവനെ കാര്യം ഉണര്‍ത്തിച്ചു. 'ഗൗരിയുടെ മുടി മുറിക്കപ്പെട്ടാല്‍ തനിക്കും അത് ചെയ്യേണ്ടതായിവരും. പൂഞ്ചായല്‍ കൊട്ടുന്ന പ്രശ്‌നമേ ഉണ്ടാകില്ല. ഗൗരി അവളുടെ ഭര്‍ത്താവിനെ പിരിഞ്ഞ് ഇരിക്കണമെന്നാണ് വിധിയെങ്കില്‍ താനും ഇനി നീലകണ്ഠനായ അവിടുത്തെ അരികില്‍ അണയുകയില്ല' എന്നിപ്രകാരം ശപഥം ചെയ്തു.

പിറന്നാള്‍ സുദിനത്തില്‍ ശ്രീപാര്‍വ്വതി ഇപ്രകാരം സങ്കടപ്പെട്ടു പറയുന്നത് മഹാദേവന് സഹിക്കാനായില്ല. ഭഗവാന്‍ ഉടനെ തന്നെ കാലപുരിയിലേക്ക് കടുത്ത കോപത്തോടെ ദൃഷ്ടിപായിച്ചു. അത് കാണ്‍കെ കാലന്‍ കാമദേവനെ ചുട്ടെരിച്ച കനല്‍ മിഴിയോര്‍ത്ത് നടുങ്ങി. വൈദികന്റെ ജീവനെ തിരിച്ച് ജഡത്തില്‍ത്തന്നെയാക്കി! ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നവനെപ്പോലെ ഗൗരിയുടെ മരിച്ച ഭര്‍ത്താവ് ഉയിരോടെ എഴുന്നേറ്റു. അങ്ങനെ ഒരു മഹാത്ഭുതം തന്നെ സംഭവിച്ചു. ഗൗരി വീണ്ടും ദേവിയുടെ അനുഗ്രഹത്താല്‍ ഭര്‍ത്തൃമതിയായി. സന്തുഷ്ടജീവിതം നയിച്ചുതുടങ്ങി.

പൂരവ്രതത്തിന്റെ മാഹാത്മ്യം മരിച്ച ഭര്‍ത്താവിനെപ്പോലും പുനരുജ്ജീവിപ്പിക്കാന്‍ പര്യാപ്തമാണ്. മംഗല്യദോഷം തടയാനും ദീര്‍ഘമംഗല്യം നേടാനും സ്ത്രീകള്‍ പൂരമഹാവ്രതം അനുഷ്ഠിച്ചുവരുന്നു. വ്രതാചാരങ്ങള്‍ സാധാരണ വ്രതങ്ങള്‍ക്കുള്ള പോലെതന്നെയാണ് അനുഷ്ഠിക്കേണ്ടത്.



About Author:

Author photo

ഡെലിഷ്യ മുരളി

ബന്ധപ്പെട്ട വാർത്തകൾ

 ദുരിത ദു:ഖങ്ങള്‍ അകറ്റാന്‍ നവഗ്രഹ സ്‌തോത്രം

ദുരിത ദു:ഖങ്ങള്‍ അകറ്റാന്‍ നവഗ്രഹ സ്‌തോത്രം

ഐശ്വര്യവും സമ്പത്‌സമൃദ്ധിയും ലഭിക്കാന്‍

ഐശ്വര്യവും സമ്പത്‌സമൃദ്ധിയും ലഭിക്കാന്‍

നിത്യപ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ സ്തുതികള്‍...

നിത്യപ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ സ്തുതികള്‍...

ഐശ്വര്യപ്രാപ്തിക്കും ശത്രുദോഷനിവാരണത്തിനും ശ്രീമഹാലക്ഷ്മീ ദേവി മന്ത്രങ്ങള്‍

ഐശ്വര്യപ്രാപ്തിക്കും ശത്രുദോഷനിവാരണത്തിനും ശ്രീമഹാലക്ഷ്മീ ദേവി മന്ത്രങ്ങള്‍

സര്‍വ്വവിഘ്‌ന പരിഹാരത്തിനായി ഗണേശ സ്‌തോത്രങ്ങള്‍

സര്‍വ്വവിഘ്‌ന പരിഹാരത്തിനായി ഗണേശ സ്‌തോത്രങ്ങള്‍

രാഹുസ്‌തോത്രം

രാഹുസ്‌തോത്രം