
മലയാള സിനിമ ലോകത്തെ ഏറെ അത്ഭുതപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്ത സംഭവമായിരുന്നു സാന്ദ്ര തോമസും വിജയ് ബാബുവും തമ്മിലുള്ള വഴക്ക്. മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് ഏറെ മുതല്‍ കൂട്ടായി വന്ന ഫ്രൈഡേ ഫിലിം ഹൗസ് തകര്‍ന്നെന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം വന്നത്. ഇരുവരും തമ്മിലുള്ള വഴക്കും കേസും വാര്‍ത്തകളില്‍ നിറം പിടിച്ചെത്തി.
ഞങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണകള്‍ തീര്‍ന്നെന്നും, വിഷമായ ചില സുഹൃത്തുക്കള്‍ എന്ന് നടിക്കുന്നവരുടെ ഇടപെടലായിരുന്നു കാരണമെന്നും സാന്ദ്ര വ്യക്തമാക്കി. സാന്ദ്രയ്ക്ക് പിന്നാലെ ഇപ്പോള്‍ വിജയ് ബാബുവും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സംഭവത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കി.
ബുധനാഴ്ച തുടങ്ങിയ പ്രശ്നം ഈ 'ഫ്രൈഡേ' അവസാനിച്ചിരിക്കുന്നു. ഞങ്ങള്‍ തമ്മില്‍ ചില തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പ്രശ്നമാണ്. സാന്ദ്ര എന്നും എന്റെ നല്ല സുഹൃത്തും പാര്ട്ണറുമായിരിക്കും. ഫ്രൈഡേ നന്നായി തുടരും. എന്നാല്‍ സുഹൃത്തുക്കള്‍ എന്ന ചമഞ്ഞ് ചതിച്ചവരോട് ഞങ്ങള്‍ ഒരിക്കലും ക്ഷമിക്കില്ലെന്നും വിജയ് വ്യക്തമാക്കി.
ഇതേ കാര്യം തന്നെയായിരുന്നു സാന്ദ്രയും സൂചിപ്പിച്ചത്. നല്ല സുഹൃത്തുക്കള്‍ക്കിടയിലുണ്ടാകുന്ന വഴക്ക് മാത്രമായിരുന്നു ഞങ്ങള്‍ക്കിടയിലും. സുഹൃത്തുക്കള്‍ എന്ന് നടിക്കുന്ന ചിലരാണ് ഇതിനു പിന്നില്‍. സത്യസന്ധരും സഹായമനസ്കരുമായി അവര്‍ ഇപ്പോഴും നടിക്കുകയാണെന്ന് സാന്ദ്രയും പറഞ്ഞു. ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥതയെ ചൊല്ലിയാണ് ഇവര്‍ വഴക്കിട്ടതെന്നും വിജയ് സാന്ദ്രയെ മര്ദ്ധിച്ചതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.






