ഹൈദരാബാദ്: അമേരിക്ക ആസ്ഥാനമായുള്ള വിസ്ടെക്സ് കമ്പനിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തിനിടെയുണ്ടായ അപകടത്തില്‍ കമ്പനി സിഇഒയ്ക്ക് ദാരുണാന്ത്യം. മറ്റൊരു ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന ആഘോഷത്തിനിടെയാണ് അപകടം.
ആഘോഷത്തിനിടെ സിഇഒ സഞ്ജയ് ഷായും സഹപ്രവര്‍ത്തകനും കയറിയ ഇരുമ്പ് കൂട് ഭാരം താങ്ങാനാവാതെ തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഇരുവരേയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സഞ്ജയ് ഷാ മരണമടഞ്ഞു.
കമ്പനി അധികൃതര്‍ നല്കിയ പരാതിയില്‍ ഫിലിം സിറ്റി ഇവന്റ് മാനേജ്മെന്റ് സംഘാടകര്‍ക്കെതിരെ കേസെടുത്തു.






