പനാജി ;ഗോവയില്‍ ഭര്‍ത്താവ് ഭാര്യയെ കടലില്‍ മുക്കി കൊലപ്പെടുത്തി. ആഡംബര ഹോടട്ല് മനേജറാണ് കൊലപ്പെടുത്തിയത്. സംഭവത്തിനെ തുടര്‍ന്ന് 29 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. അതിന് ശേഷം ഇരുവരും തമ്മിലുള്ള ബന്ദം വഷളാവുകയായിരുന്നുവെന്ന പോലീസ് പറയുന്നു.
ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നും പോലീസ് പറയുന്നു. ഇങ്ങനെയൊരു വഴക്കിന് ശേഷം ഇരുവരും ബീച്ചില്‍ പോയി കുറെ സമയം ചിലവഴിച്ചു.അവിടെ വച്ച് കൊലപ്പെടുത്തുകയായിരുന്നു. അപകടമരണമാണെന്ന് അദ്യം പ്രതി പറഞ്ഞെങ്കിലും പോലീസ് തെളിവുകള്‍ നിരത്തിയത്തോടെ കുറ്റം സമ്മതിക്കുകയായിരുന്നു.






