കല്‍പ്പറ്റ; മദ്യലഹരിയില്‍ ഗൃഹനാഥനെയും മകളേയും കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍. അമ്പലവയല്‍ പോലീസാണ് കേസില്‍ പ്രതിയായ ഷോബിനെ അറസ്റ്റ് ചെയ്തത്.
സംഭവം നടന്ന്ത് വെള്ളിയാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന് പൗലോസിനെയും മകള്‍ നിഷയെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതി നിഷയും മുമ്പ് സുഹൃത്തുക്കളായിരുന്നു. പ്രതി ആദ്യം നിഷയെ ആക്രമിക്കുകയായിരുന്നു തടയാനായി ശ്രമിച്ച അച്ചനെയും കറിക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.






