
ഫ്രാന്‍സിലെ നൗവെല് അക്വിറ്റൈന്‍ പ്രദേശത്തുളള പുരാതന നഗരമായ പാവുവില് നിന്നുളള ചിത്രങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് നടി ഇഷ ഗുപ്ത. ചരിത്ര കാഴ്ചകള്‍ നിറഞ്ഞ ഈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ചിത്രങ്ങള്‍ ഇഷ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പൈറനീസ് പര്‍വതനിരകള്‍ക്ക് വടക്ക് അക്വിറ്റൈനിലെ പൈറനീസ് അറ്റ്ലാന്റിക് ഡിപ്പാര്‍ട്ട്മെന്റിലാണ് പാവു പട്ടണം. അറ്റ്ലാന്റിക് സമുദ്രത്തില്‍ നിന്ന് 100 കിലോമീറ്ററും സ്പെയിനില്‍ നിന്നും 50 കിലോമീറ്ററും അകലെയുളള ഈ പട്ടണത്തില്‍ പുരാതന ഫ്രാന്‍സിന്റെ നേര്‍ക്കാഴ്ചയായ ഒട്ടേറെ നിര്‍മിതികള്‍ കാണാം.






