
മലയാള സീരിയല്‍ പ്രേക്ഷകര്ക്ക്സുപരിചിതയായ താരമാണ് അര്‍ച്ചന സുശീലന്. എന്റെ മാനസപുത്രി എന്ന സീരിയലിലെ പ്രതിനായിക വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അര്‍ച്ചന. ഗ്ലോറിയെന്ന താരത്തിന്റെ കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയതാണ്. പിന്നീട് പല സീരിയലുകളിലും സിനിമകളിലും താരം അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താരം വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്.
കഴിഞ്ഞ ഡിസംബര്‍ 28 നായിരുന്നു നടി അര്‍ച്ചന സുശീലനും പ്രവീണിനും ആണ്‍കുഞ്ഞ് പിറന്നത്. അയാന് എന്നാണ് കുഞ്ഞിന് പേരിട്ടിരിയ്ക്കുന്നത്.
ഇപ്പോഴിതാ അയാന്റെ നൂലുകെട്ട് ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് അര്‍ച്ചന സുശീലന്. വലിയ ആര്ഭാടങ്ങളൊന്നും ഇല്ലാതെ, ചെറിയൊരു ചടങ്ങായിട്ടാണ് നൂലുകെട്ട് നടത്തിയത് എന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തം. കുഞ്ഞിനെ കസവ് മുണ്ട് ഉടുപ്പിച്ച്, ചന്ദനക്കുറിയൊക്കെ തൊട്ട് ട്രഡീഷണല്‍ രീതിയില്‍ ആയിരുന്നു ചടങ്ങുകള്‍.
ചിത്രത്തില്‍ അര്‍ച്ചനയുടെ സൗന്ദര്യത്തെ കുറിച്ചാണ് കൂടുതല്‍ കമന്റുകളും വരുന്നത്. കേരള സാരിയില്‍ അതി സുന്ദരിയായ അര്‍ച്ചനയെ ചിത്രത്തില്‍ കാണാം. ഡ്രസ്സ് കോഡും, ഫാമിലി ഫോട്ടോയും അതി മനോഹരം എന്നാണ് കമന്റുകള്‍.






