
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടിയെടുത്ത നടനാണ് ജയസൂര്യ. രണ്ട് തവണ മികച്ച നടനുളള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് കരസ്ഥമാക്കിയ താരം വില്ലനായും, നടനായും, സഹനടനായുമെല്ലാം തിളങ്ങിയിട്ടുണ്ട്.
ജയസൂര്യയുടെ ഭാര്യയും കോസ്റ്റ്യൂം ഡിസൈനറുമായ സരിത ജയസൂര്യയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഏറെ വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ജയസൂര്യയും സരിതയും തമ്മില്‍ വിവാഹിതരായത്.
ഇപ്പോഴിതാ വിവാഹിതരായിട്ട് ഇരുപത് വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടന് ജയസൂര്യ. ''നിന്നോടൊപ്പമുള്ള 7305 മനോഹരമായ ദിനങ്ങള്‍! ഞങ്ങള്‍ക്ക് 20ന്റെ ആശംസകള്‍..'', ഇതായിരുന്നു ജയസൂര്യ ചിത്രങ്ങള്‍ക്ക് ഒപ്പം കുറിച്ചത്.
ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങള്‍ കേക്കില്‍ ചേര്‍ത്ത് അത് മുറിച്ച് ഇരുപതാം വിവാഹ വാര്‍ഷികം ജയസൂര്യയും സരിതയും ആഘോഷിക്കുകയും ചെയ്തു. പോസ്റ്റിന് താഴെ ആരാധകര്‍ വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് കമന്റുകള്‍ ഇടുകയും ചെയ്തിട്ടുണ്ട്.
അവതാരകനായി ജോലി ചെയ്തിരുന്ന കാലത്താണ് ജയസൂര്യയും സരിതയും പരസ്പരം പ്രണയത്തിലാവുന്നത്.രണ്ട് മക്കളാണ് ജയസൂര്യക്കും സരിതയ്ക്കും ഉള്ളത്. ആദി, വേദ എന്നിങ്ങനെയാണ് ജയസൂര്യയുടെ മക്കളുടെ പേര്. ആദി ബാലതാരമായി വേഷം ചെയ്തിട്ടുണ്ട്.






