
കാസർകോട് കൈക്കൂലി വാങ്ങിയതിന് സസ്പെൻഷനിലുള്ള പെരിയ കേന്ദ്ര സർവ്വകലാശാല പ്രൊഫ എകെ മോഹൻ സർവ്വകലാശാലയിലെ റിപ്പബ്ല്ളിക് ദിന പരിപാടിയിൽ പങ്കെടുക്കുത്തു. പ്രൊഫസർ വൈസ് ചാൻസലർ ഇൻ ചാർജ് പൊഫ. കെ സി ബൈജു ഉൾപ്പടെ ഉള്ളവരുടെ സാന്നിദ്ധ്യത്തിലാണ് സർവ്വകലാശാലയിലെ പരിപാടിയിൽ പങ്കെടുത്തത്. 20,000 രൂപ താൽക്കാലിക അധ്യാപന നിയമനം പുതുക്കുന്നതിനായി വാങ്ങുന്നതിനിടെയാണ് കർണാടക മൈസൂർ സ്വദേശിയായ എകെ മോഹൻ വിജിലൻസ് പിടിയിലായത്. നിലവില്‍ ഇയാള്‍ക്കെതിരെ സർവ്വകലാശാല ഇൻ്റേണൽ വിജിലൻസ് കമ്മിറ്റിയുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.






