
മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. വേദികളിലും ടിവി ഷോയിലും ആടാനും പാടാനുമൊന്നും മടിയുമില്ലാത്ത താരം വളരെപ്പെട്ടെന്നാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി മാറിയത്. ഔട്ട്ലുക്കിലും താരം ഒരുപാട്തു മാറിയിട്ടുണ്ട്. ലുക്കും ഹെയര്‍സ്റ്റെലും മാത്രമല്ല റിമിയുടെ ശരീരഭാരത്തിൽ പോലും മാറ്റം വന്നു. പഴയ രൂപത്തില്‍ നിന്ന് ഇപ്പോഴത്തെ ലുക്കിലെത്തിയതിന്റെയും തടികുറച്ചതിന്റെയും രഹസ്യവുമൊക്കെ റിമി ആരാധകരുമായി പങ്കിട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിളും സജീവമാണ് റിമി. എല്ല്ലാ വിശേഷങ്ങളും യാത്രകളിലെ കാഴ്ചകളും താരം അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായ ഇഡലി ആസ്വദിച്ചു കഴിക്കുന്നതിന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ് റിമി. വിഡിയോയിൽ ഒരു ഇലയിൽ പല തരം ചമ്മന്തി ഒഴിച്ചിരിക്കുന്നത് കാണാം. അതിലേക്ക് പിന്നീട് കറിവേപ്പില ഇഡലി, ഗാർലിക് ഗീ ഇഡലി എന്നിവ വയ്ക്കുന്നതും കാണാം. ഇവയെല്ലാം പല തരം ചമ്മന്തി കൂട്ടി ആസ്വദിച്ചു കഴിക്കുന്ന റിമിയെയും വിഡിയോയിൽ കാണാം. "കണ്ടിപ്പാ സാപ്പിടണം ഇന്ത മുരുഗൻ ഇഡലി..." എന്ന ക്യാപ്ഷൻ നൽകിയാണ് റിമി വീഡിയോ പങ്കിട്ടിരിക്കുന്നത്. വീഡിയോ കണ്ട് നിരവധി ആരാധകരും സഹതാരങ്ങളും കമന്റുകൾ ഇടുന്നുണ്ട്. 'എന്റെ ഫേവറൈറ്റ് ഫുഡ് സ്പോട്ട്... അവരുടെ ജിഗർത്തണ്ട കൂടി ട്രൈ ചെയ്യണം...' എന്നാണ് അഭിനേത്രിയായ ശിവദ നൽകിയ കമന്റ്.






