
ആദ്യ ടെസ്റ്റില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ രണ്ടാം മത്സരത്തില്‍ വിജയം തേടുന്ന ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. 14 റണ്‍സ് എടുത്ത നായകന് രോഹിത്ശര്മ്മയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഷൊയബ് ബഷീറിന്റെ ബൗളിംഗില്‍ ഇന്ത്യന്‍ നായകനെ പോപ്പ് പിടികൂടുകയായിരുന്നു.
ടോസ് നേടിയ ഇന്ത്യന്‍ നായകന് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകനൊപ്പം ഇന്നിംഗ്്സ് ഓപ്പണ്‍ ചെയ്ത യശ്വസി ജെയ്സ്വാളും ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. ജെയ്സ്വാള്‍ 33 റണ്‍സും ഗില്‍ ആറു റണ്‍സുമായി നില്‍ക്കുകയാണ്.
ഇന്ത്യന്‍ നായകന് നന്നായി ബാറ്റ് ചെയ്യാനായില്ല. 41 പന്തുകളില്‍ നിന്നുമായിരുന്നു 14 റണ്‍സ് എടുത്തത്. 77 പന്തുകളിലായിരുന്നു ജെയ്സ്വാളിന്റെ 35 റണ്‍സ്. 18 പന്തുകളില്‍ ഒരു ബൗണ്ടറിയാണ് ഗില്‍ നേടിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയില്‍ തിരിച്ചുവരാന്‍ ഈ മത്സരത്തില്‍ ജയിക്കേണ്ടതുണ്ട്. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ളണ്ട് ആദ്യ മത്സരം വിജയിച്ചിരുന്നു.




