
തിരുവനന്തപുരം : ബിനീഷ് കോടിയേരിക്ക് ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ബംഗളൂരു-മയക്കുമരുന്ന് കള്ളപ്പണക്കേസില്‍ 2021ല്‍ കര്‍ണാടക ഹൈക്കോടതി നല്കിയ ജാമ്യത്തിനെതിരെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് സുപ്രീംകോടതിയെ സമീപിച്ചത്. ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റിസുരമാരായ ബി ആര് ഗവായ് , സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തളളിയത്.
ബിനീഷ് കോടിയേരിക്ക് 2021 ഒക്ടോബറിലാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നാല് വര്‍ഷമായി ബിനീഷ് ജാമ്യത്തിലാണെന്നും അതിനാല്‍ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഹൈക്കോടതി ബിനീഷിന് എതിരായ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേസ് സ്റ്റേ ചെയ്തതോടെ ഹൈക്കോടതി വാദം അവസാനിക്കുന്നത് വരെ ബിനീഷിന് വിചാരണക്കോടതിയിൽ ഹാജരാകുകയും വേണ്ട. ഈ സ്റ്റേക്കെതിരേ ഇ.ഡി. അപ്പീൽ നൽകിയിട്ടില്ലെന്നും അഭിഭാഷകർ കോടതിയെ അറിയിച്ചു.






