ആലപ്പുഴ; കൊല്ലത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ചതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലായെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കാര്യങ്ങള്‍ ആരോഗ്യ വകുപ്പ് പരിശോധിക്കുന്നതായും മന്ത്രി പറഞ്ഞു കൊല്ലം ജില്ലയില്‍ നാല് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ സഹോദരന് നാല് ദിവസങ്ങള്‍ക്ക് മുമ്പ് വയറിളക്കവും നിയും ബാധിച്ച് മരിച്ചിരുന്നു.
കാരുണ്യ ചികിത്സ ഫണ്ടിന് ഒരു രൂപ പോലും കേന്ദ്ര വിഹിതം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി വിഹിതത്തിന്റെ 60% തുകയാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ടിയിരുന്നത്. ഡയാലിസിസ് രോഗികള്‍ക്കായി നാലര കോടി രൂപ വീണ്ടും സര്‍ക്കാര്‍ അനുവദിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് കൂടുതല്‍ ഫണ്ട് കൊടുക്കാനുള്ളത്. സ്വകാര്യ ആശുപത്രികള്‍ക്ക് 200 കോടിയില്‍ പരം രൂപയാണ് നല്‍കാനുള്ളത്. പണം ഉണ്ടായിട്ട് കൊടുക്കാതിരിക്കുകയല്ല. സംസ്ഥാനം അധിക ഫണ്ട് കണ്ടെത്തിയാണ് പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നത്. പദ്ധതികള്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്.






