
യൂട്യൂബർക്കെതിരെ ടി എൻ പ്രതാപൻ എം പിയുടെ പരാതിയിൽ കേസെടുത്തു. വ്യാജ വാർത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. FASTREPORTS എന്ന യുട്യൂബ് ചാനലിലെ വിപിൻ ലാലിനെതിരെ ഐപിസി 153 വകുപ്പ് (കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) 2011 ലെ കേരള പോലീസ് ആക്ട് 120 (o) എന്നീ വകുപ്പുകൾ പ്രകാരമാണ് തൃശ്ശൂർ വെസ്റ്റ് പോലീസ് കേസെടുത്തത്.






