
എട്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ സഫ ബെയ്ഗിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പഠാന്. വൈകാരികമായ കുറിപ്പുമായാണ് താരത്തിന്റെ പോസ്റ്റ്.
ഇത് ആദ്യമായാണ് ഭാര്യയുടെ മുഖം ഇര്ഫാന് പഠാന് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതുവരെ ഭാര്യക്കൊപ്പമുള്ള ചിത്രം താരം പങ്കുവച്ചിട്ടുണ്ടെങ്കിലും മുഖം മറച്ചുള്ള ചിത്രമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച്ത്. ഇതോടെ നിരവധി പേരാണ് ഇര്‍ഫാനെ വിമര്‍ശിച്ച് എത്തുന്നത്.
ഒരാത്മാവിനാല്‍ കീഴ്പ്പെടുത്തിയ ഒരുപാട് റോളുകള്‍- മൂഡ് ബൂസ്റ്റര്‍, കൊമേഡിയന്‍, പ്രശ്നക്കാരി, എപ്പോഴും കൂടെയുള്ള, സുഹൃത്ത്, എന്റെ കുട്ടികളുടെ ഉമ്മ. ഇത് മനോഹരമായ യാത്രയായിരുന്നു.
എന്റെ ഭാര്യയെന്ന നിലയില്‍ എട്ടാം വിവാഹ വാര്‍ഷികത്തില്‍ നിന്നെ ഞാന്‍ അതിലേറെ സ്നേഹിക്കുന്നു പ്രണയിനി എന്ന കുറിപ്പോടെയാണ് ഇര്ഫാന് പഠാന് സമൂഹമാധ്യമങ്ങളില്‍ ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.
2016-ലാണ് ഇര്‍ഫാനും സഫയും വിവാഹിതരായത്. ദമ്പതികള്‍ക്ക് ഇമ്രാന്, സുലൈമാന്‍ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ചശേഷം കമന്റേറ്ററെന്ന നിലയിലും പത്താന് ശ്രദ്ധേയനായിരുന്നു.






