
അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേങ്ങളില്‍ വിവധ തരത്തിലുള്ള കടകള്‍ക്കായുള്ള അനുമതി നല്‍കിയിരിക്കുകയാണ് അധികൃതര്‍. ക്ഷേത്രത്തിനു സമീപത്തായി കെ എഫ് സി ക്കും ഔട്ടലെറ്റ് തുടങ്ങുന്നതിനായി അനിമതി നല്‍കാമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇന്‍ഡ്യ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങളാണ്.
എന്നാല്‍ അനുമതിയോടൊപ്പം ഒരു നിബന്ധനയും മുന്നോട്ട് വെയ്ക്കുന്നുണ്ട്. മാംസാഹരങ്ങളൊന്നും കടയില്‍ കയറ്റാന്‍ പാടില്ല. വെജിറ്റേറിയ്ന് ഐറ്റങ്ങള്‍ വില്ക്കാന് സാധിക്കുമെങ്കില്‍ കട തുടങ്ങാമെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കുന്നു.ക്ഷേത്രത്തിന് 15 കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണമുള്ളത്.
അയോധ്യ - ലറ്നൗ ഹൈവേയില്‍ കെ എഫ് സി യൂണിറ്റ് ആരംഭിച്ചട്ടുണ്ട്.






