
സ്പൈസ് ജെറ്റ് വിമാനകമ്പനി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കൂട്ടപിരിച്ചു വിടലിനൊരുങ്ങുന്നൃ. 1400 ജീവനക്കാരെ വരും ദിവസങ്ങളിലായി പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന വിവരം.
കമ്പനിയുടെ 15 ശതമാനത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ചെലവ് ചുരുക്കി നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി. കമ്പനിയില്‍ നിലവില്‍ 9000 ജീവനക്കാരാണ് ഉള്ളത്.
30 ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് കമ്പനി നടത്തുന്നത്. ഇതില്‍ എട്ടെണ്ണം വിദേശ വിമാന കമ്പനികളില്‍ നിന്ന് പാട്ടത്തിന് എടുത്തതാണ്. ജീവനക്കാരെ അടക്കമാണ് വാടകയ്ക്ക് എടുത്തത്. 60 കോടി രൂപയോളമാണ് നിലവില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് ചെലവ് വരുന്നത്. ശമ്പളത്തിന് ഭീമമായ തുക കണ്ടെത്തേണ്ടി വരുന്നത് കൊണ്ടാണ് ജീവനക്കാരെ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചതെന്നാണ് കമ്പനി പറയുന്നു. ജീവനക്കാര്‍ക്ക് പിരിച്ചുവിട്ടു കൊണ്ടുള്ള നോട്ടീസ് ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.






