കന്‍സാസ് സിറ്റി: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. ബുധനാഴ്ച കന്‍സാസ് സിറ്റി ചീഫ്സ് സൂപ്പര്‍ ബൗള്‍ നാഷണല്‍ ഫുട്ബോള്‍ ലീഗ് വിജയാഘോഷ റാലിക്കിടെയാണ് വെടിവയ്പുണ്ടായത്. ഒരാള്‍ കൊല്ലപ്പെടുകയും കുട്ടികളടക്കം 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റാലിയില്‍ പങ്കെടുത്ത രണ്ട് പേര് ചേര്‍ന്ന ഒരു അക്രമിയെ കീഴടക്കിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ജനക്കൂട്ടം വിരണ്ടോടുന്നതിനിടെ രണ്ട് യുവാക്കള്‍ മചര്ന്ന അക്രമിയെ തള്ളി നിലത്തിട്ട് കീഴടക്കി. ഈ സമയം ഒരു യുവതി അക്രമിയുടെ കയ്യില്‍ നിന്നും തോക്ക് പിടിച്ചുവാങ്ങി. വൈകാതെ പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
അക്രമ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയില്എടുത്തതായി പോലീസ് അറിയിച്ചു. എന്നാല്‍ ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ എട്ട് പേരുടെ നില ഗുരുതരമാണ്. ഏഴ് പേര്‍ക്ക് സാരമായി പരിക്കേറ്റു. ആറ് പേരുടെ പരിക്ക് സാരമുള്ളതല്ലെന്നും കന്‍സാസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ചീഫ് റോസ് ഗ്രണ്ടിസണ്‍ അറിയിച്ചു.






