
സിനിമയിലും സീരിയലിലും നിറഞ്ഞു നില്ക്കുന്ന താരമാണ് വരദ. അമലയെന്ന പരമ്പരയാണ് വരദയെ കൂടുതല്‍ ജനപ്രിയയാക്കിയത്. ആ പരമ്പരയില്‍ വില്ലനായെത്തിയ സീരിയല്‍ താരം ജിഷിന് മോഹനാണ് വരദയെ വിവാഹം കഴിച്ചത്. നായികയെ സ്വന്തമാക്കിയ വില്ലനെന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചത്. വിവാഹശേഷവും ഇരുവരും അഭിനയരംഗത്ത് സജീവമാണ്. ഇവര്‍ക്ക് ഒരു മകനുമുണ്ട്.
ഇരുവരും പരസ്പരം പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അടുത്തിടെ ഇരുവരും തമ്മില്‍ എന്തൊക്കെയോ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തുകയും ചെയ്തു.
ഏറെ നാളത്തെ ഗോസിപ്പുകള്‍ക്ക് ശേഷം കഴിഞ്ഞദിവസമാണ് ജിഷിന് വിവാഹമോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ചത്. 'ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുളളവര്ക്കില്ല. എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ ഇത് മറ്റേയാള്‍ പറഞ്ഞതിനുളള മറുപടിയാണോ എന്നൊക്കെ ചികഞ്ഞു നോക്കാന്‍ വേണ്ടി ഇറങ്ങിത്തിരിഞ്ഞിട്ടുളളവരുണ്ട്. മുമ്പൊരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഡിവോഴ്സ് ആയാലും ഇല്ലെങ്കിലും എന്താണ്? ഇനിയിപ്പോള്‍ ഡിവോഴ്സ് ആയെന്ന് തന്നെ വെക്കുക. ഞാന്‍ സിംഗിളാണ്, ഫ്രീയാണ്, ആരെങ്കിലുമുണ്ടോ കല്യാണം കഴിക്കാന്‍ വേണ്ടി? എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്?-'എന്നായിരുന്നു ജിഷിന്റെ പ്രതികരണം.
വാര്‍ത്ത നിമിഷ നേരം കൊണ്ടാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ ഇതിനു പിന്നാലെ വരദ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തു. തന്റെ തന്നെ മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമാണ് വരദയുടെ പോസ്റ്റ്. 'ആരോഗ്യത്തോടെ ഇരിക്കുക, സ്വയം സംരക്ഷിക്കുക. പക്ഷേ നിങ്ങളെ നിങ്ങളാകുന്ന മനോഹരമായ കാര്യങ്ങള്‍ ചെയ്ത് സന്തോഷത്തോടെ ഇരിക്കുക'എന്നാണ് താരം പങ്കുവെച്ച പോസ്റ്റ്.
ചിത്രങ്ങള്‍ ഇതിനോടകം ആരധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.






