
കുവൈറ്റ്സിറ്റി: ഫര്‍വാനിയ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പി.പി.എഫ് )സംഘടിപ്പിച്ച Transcend '24 എന്ന പൊതു പരിപാടി ഓണ്‍ലൈന്‍ വഴിയാണ് മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് ഉദ്ദ്ഘടാനം നിര്‍വ്വഹിച്ചത്. Start Up-കള്‍ കേരളത്തില്‍ വളര്‍ത്തണം.അതിന് Skill Capacity കുട്ടാനുള്ള നടപടികള്‍ നാം സ്വീകരിക്കേണ്ടത്.ഇത്തരം കാര്യങ്ങളില്‍ പ്രവാസികളായ പ്രഫഷനുകളുടെ സംഭാവനകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കും.
കേരളത്തിലെ സ്ത്രീകളുടെ വര്‍ക്ക് ഫോഴ്സ് 20 ശതമാനമാണ്.ഇത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ വച്ച് ഏറ്റവും കുറവാണ്. വിദ്യാസമ്പന്നരും, വീട്ടമ്മമാരായി കഴിയുന്ന ഇവരെ ഡിജിറ്റല്‍ യുഗത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുക വഴി നമ്മുക്ക് സാമ്പത്തികവും, സാമൂഹികവുമായ വളര്‍ച്ചയാണ് ലക്ഷ്യമിടെണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. ഉന്നതവിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റങ്ങളാണ് കൊണ്ടുവരേണ്ടതുണ്ട്.
നൈപുണ്യ വികസന സംരംഭങ്ങള്‍ അടക്കം കേരളത്തിന്റെ പുതിയ കാഴ്ചപ്പാടില്‍ പ്രവാസി പ്രൊഫഷണലുകള്‍ക്ക് വലിയ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും ഡോ. തോമസ് ഐസക്ക് വ്യക്തമാക്കി.
പി.പി.എഫിന്റെ പത്താം വാർഷിക ജനറൽ ബോഡിക്ക് ശേഷമായിരുന്നു Transcend '24 . വ്യവസായ പ്രമുഖർക്കും പ്രൊഫഷണലുകൾക്കും ഒത്തുചേരുന്നതിനും, സുസ്ഥിരമായ വളർച്ചയ്ക്കായുള്ള ആശയങ്ങൾ ചർച്ച ചെയ്യുന്നതിനുമുള്ള വേദിയായി Transcend മാറി.
അൽ മുല്ല ഗ്രൂപ്പിൻ്റെ ട്രേഡിംഗ്, മാനുഫാക്ചറിംഗ് & ഫിനാൻഷ്യൽ സർവീസസ് മാനേജിംഗ് ഡയറക്ടർ ഹോർമുസ്ദ ദാവർ വിശിഷ്ടാതിഥിയായിരുന്നു.
ഡോ. ജാഫറലി പരോൾ, "ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച ലോക കേരള സഭാംഗം ആർ. നാഗനാഥൻ, നോർക്ക- കേരള സർക്കാര്‍ നടത്തുന്ന ക്ഷേമപദ്ധതികളിൽ
പങ്കാളികളാകാൻ അഭ്യര്‍ത്ഥിച്ചു.
സിൽവർ സ്പോൺസറായ സ്പെറ്റ്കോയെ പ്രതിനിധീകരിച്ച് റിജു ആൻ്റണി Transcend ഇ-മാഗസിൻ പ്രകാശനം ചെയ്തു.
പി.പി.എഫ് കുവൈറ്റ് സംഘടിപ്പിച്ച M.I.C.K.E.Y (My Idea Can Keep Our Earth Young) മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി ഷാജി മടത്തിൽ PPF കുവൈറ്റ് നടത്തിവരുന്ന വിവിധ വെബ്നാറുകളെക്കുറിച്ച് സംസാരിച്ചു. 2023-ൽ സംഘടിപ്പിച്ച വെബ്നാറിലൂടെ നൽകിയ സംഭാവനകൾക്ക് ഡോ.നോബിൾ സക്കറിയ, അഡ്വ. രാജേഷ് സാഗർ, മുജീബ് പട്ല എന്നിവർക്ക് ചടങ്ങിൽ വെച്ച് ഉപഹാരങ്ങൾ കൈമാറി. ഡോ: അനില ആൽബർട്ട് പരിപാടിയുടെ അവതാരകയായി പ്രവർത്തിച്ചു. TRANSCEND '24 ൻ്റെ കൺവീനറും, പ്രസിഡന്റുമായ പ്രശാന്ത് വാര്യർ ചടങ്ങിന് നന്ദി പറഞ്ഞു.