
തെലുങ്ക് സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തി പിന്നീട് തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി മാറിയ താരമാണ് ശ്രിയ ശരണ്‍.
വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ടും ഫാഷന്‍ സ്റ്റേറ്റുമെന്റുകള്കൊണ്ടും നിരവധി ആരാധകരെ താരം സ്വന്തമാക്കിയിട്ടുണ്ട്.
2018 ലായിരുന്നു ശ്രിയയും ആന്ഡ്രയ്കൊഷ് ചീവും വിവാഹിതരായത്. 2021 ല്‍ ഇരുവര്‍ക്കും രാധ എന്ന മകള്‍ പിറന്നു. ഇപ്പോഴിതാ മകള്‍ക്കൊപ്പമുളള നിരവധി ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.
നമ്മള് ഒന്നിച്ചിരിക്കുന്നതാണ് ഏറ്റവും മനോഹരം എന്ന ക്യാപ്ഷനോടെയാണ് ശ്രിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ സ്നേഹം അറിയിക്കുന്നത്.
2001 ല്‍ ഇറങ്ങിയ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ അഭിനയരംഗത്തെത്തുന്നത്. 2003 ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം ‘തുജേ മേരി കസ’ത്തിലൂടെ ബോളിവുഡിലേക്കും എത്തി. അജയ് ദേവ്ഗണിന്റെ ദൃശ്യമായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം.
തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പൃഥ്വിരാജിന്റെ നായികയായി പോക്കിരിരാജയില്‍ ശ്രിയ അഭിനയിച്ചിരുന്നു.
വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശ്രിയ എസ്. എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ സിനിമയില്‍ അതിഥി താരമായും അഭിനയിച്ചു.






